സദാനന്ദപുരം
സ്‌കൂളിലെ പരിസ്ഥിതിപ്രവര്‍ത്തനങ്ങളും
സീഡ് പ്രവര്‍ത്തനങ്ങളും ഇനി
ബ്ലോഗില്‍കാണാം.മഴ
എന്നു പേരിട്ടിരിക്കുന്ന
ബ്ലോഗ് സ്‌കൂളിലെ
പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ
ലോകസമക്ഷം എത്തിക്കും.
പരിസ്ഥിതി ക്ലബും
സീഡ് ക്ലബും കൈകോര്‍ത്താണ്
ബ്ലോഗ് തയ്യാറാക്കിയത്.
സ്‌കൂളില്‍ നടന്ന
ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ കെ.ലില്ലിക്കുട്ടി
ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയം, ബയോ
ഡൈവേഴ്‌സിറ്റി,
നേച്ചര്‍ കണ്‍സര്‍വേഷന്‍
ഫൗണ്ടേഷന്‍, എനര്‍ജി,
വാട്ടര്‍ പോര്‍ട്ടലുകള്‍
തുടങ്ങി പതിന്നാലോളം പരിസ്ഥിതി
വെബ്‌സൈറ്റുകളിലേക്ക്
ബ്ലോഗിലൂടെ ബന്ധപ്പെടാം.
സര്‍ക്കാര്‍
തലത്തിലുള്ള പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ
കുറിച്ച് അറിയുന്നതിനൊപ്പം
പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ടവരുടെ വിവരശേഖരണവും
ബ്ലോഗിലുണ്ടാകും.
www. jalasree. blogspot. in എന്നതാണ്
വിലാസം. പ്രഥമാധ്യാപിക
ജി.ചന്ദ്രലേഖയുടെ
അധ്യക്ഷതയില്‍ പി.ടി.എ.
പ്രസിഡന്റ്
എ.രവീന്ദ്രന്‍
നായര്‍, എസ്.എം.സി.
ചെയര്‍മാന്‍
കെ.കുഞ്ഞിക്കുട്ടന്‍,
കെ.ഒ.രാജുക്കുട്ടി,
പീറ്റര്‍ ശാമുവേല്‍,
കെ.ചന്ദ്രഭാനു,
എസ്.രാജു,
എം.മണിലാല്‍,
കെ.എസ്.ഹരിജ,
ആര്‍.എം.ലക്ഷ്മിദേവി,
പി.ജി.തങ്കമ്മ,
സൂസന്‍ ഡാനിയേല്‍,
എസ്.എം.പ്രതാപ്,
സീഡ് കോ-ഓര്‍ഡിനേറ്റര്‍
ജി.സോമശേഖരന്‍
എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment