Friday, December 31, 2010




visit www.HindiOrkut.com for Hindi Scraps and Greetings

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള അവധിക്കാല ഐ.ടി.പരിശീലനം -വിവിധ ദൃശ്യങ്ങള്‍

ജിയോജിബ്ര പരിചയപ്പെടുന്നു
ഹാര്‍ഡ് വെയര്‍ പരിശീലനം
ലാപ്പ്ടോപ്പ് പരിശീലനം

ഡോക്കുമെന്റേഷന്‍ അവതരണം
പ്രസന്റേഷന്‍ സോഫ്റ്റ് വെയര്‍ പരിശീലനം
സര്‍ട്ടിഫിക്കറ്റ് വിതരണം

Monday, December 27, 2010

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള അവധിക്കാല ഐ.ടി.പരിശീലനം ആരംഭിച്ചു

കുട്ടികോഡിനേറ്റര്‍മാര്‍ ഹാര്‍ഡ് വെയര്‍ പരിശീലനത്തില്‍
സ്കൂളുകളിലെ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍& കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി@ സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് അവധിക്കാലത്ത് സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള രണ്ടു ദിവസത്തെ ഐ.ടി.പരിശീലനം സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് ആരംഭിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി 30 കുട്ടി ഐ.ടി. കോഡിനേറ്റര്‍മാര്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുന്നു.ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ആരംഭിച്ചു.സ്കൂളുകളിലെ ഐ.ടി.ക്ലബ്,ഐ.ടി.കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക,കമ്പ്യൂട്ടര്‍ ലാബ് പരിപാലനത്തിന് സഹായിക്കുക,സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഡോക് മെന്റ് ചെയ്യുക,വിക്ടേഴ്സ് ചാനലിലേക്കുള്ള പ്രോഗ്രാമുകള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സ്റ്റുഡന്റ് ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. കമ്പ്യൂട്ടറിനുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും, ഇന്റര്‍നെറ്റിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്താനും സൈബര്‍രംഗത്തെ ദുരുപയോഗം തടയാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗത്തിന് തല്‍സമയ പിന്തുണ നല്‍കാനും ബ്ലോഗുകള്‍, വിക്കികള്‍ തുടങ്ങിയ ഇ-വിനിമയസംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാനും മലയാളം കമ്പ്യൂട്ടിങ്ങ് സംവിധാനങ്ങള്‍ പഠിക്കാനും ഗ്രാഫിക് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുവാനും ഈ പരിശീലനം വഴി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്കുന്നുണ്ട്.