Thursday, September 12, 2013

സെമിനാര്‍ - ജലവര്‍ഷം

സദാനന്ദപുരം സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 
പരിസ്ഥിതി കൂട്ടായ്മയും ജലസംരക്ഷണ സെമിനാറും നടന്നു.
 സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍
ഡോ.എം.കെ.പി.റോയി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പുതിയൊരു ജല സസ്കാരം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത
അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ഉപരിതല - ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ മലിനമാകാതെ
സൂക്ഷിക്കേണ്ടതു് ഈ തലമുറയുടെ ഉത്തരവാദിത്തമാണെന്നും
കിണറുകളും കുളങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതു്
നമ്മുടെ കടമയാണെന്നും ഡോ.റോയി എടുത്തു പറഞ്ഞു.
ചടങ്ങില്‍ പ്രഥമാധ്യാപിക ജി.ചന്ദ്രലേഖ ആദ്ധ്യക്ഷം വഹിച്ചു.
പി.ടി.എ.പ്രസിഡന്റ് എ.രവീന്ദ്രന്‍ നായര്‍ സന്ദേശം അവതരിപ്പിച്ചു.
കെ.ഒ.രാജുക്കുട്ടി, കെ.കുഞ്ഞിക്കുട്ടന്‍, ഷാജി ചെമ്പകശ്ശേരി, 
സീഡ് കോഡിനേറ്റര്‍ ജി.സോമശേഖരന്‍, ജി.ശ്രീധരന്‍ പിള്ള
എന്നിവര്‍ പ്രസംഗിച്ചു.

വെളിച്ചം - ഓണപ്പതിപ്പു്


വെളിച്ചത്തിന്റെ പുതിയ ലക്കം ഓണപ്പതിപ്പായി പ്രസിദ്ധീകരിച്ചു.



Entrepreneurship day

ഇന്നു് സെപ്തംബര്‍ 12
കേരള ഗവണ്മെന്റു് സംരംഭകത്വദിനമായി ആചരിക്കുന്നു.
ഗൂഗിളിന്റെ യൂട്യൂബിലൂടെ 
കേരളത്തിലെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളോടും 
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കു് 
രൂപം നല്കുകയാണു്.

ഉദ്ഘാടനം

മുഖ്യമന്ത്രി സംസാരിക്കുന്നു

വ്യവസായ വകുപ്പു മന്ത്രി