Tuesday, March 22, 2011

ലോക വന ദിനം

2011 çÜÞµ ÕÈÕV×ÎÞÃí. ÎÞV‚í 21 çÜÞµ ÕÈÆßÈ¢. çµø{Jᑚ ÕÈc¼àÕß ØçCÄB{áÎÞÏß ÌtæMG ºßÜ ÕßÕøBZ §ÄÞ: ê

çµø{Jᑚ ¦Æc ÕÈc ¼àÕß ØçCÄÎÞÃí æÈˆßAÞ¢æÉGß. §ÄÞÃí 1950W æÉøßÏÞV ÕÈc¼àÕß ØçCÄÎÞÏÄí.çµø{Jᑚ ÕÈc¼àÕß ØçCÄB{ßW ÕߨíÄàVÃJßW ²KÞ¢ ØíÅÞÈÎÞÃí æÉøßÏÞV ÕÈc¼àÕß ØçCÄJßÈáUÄí.ØbÄdLÎÞÏß ÕßÙøßAáK ¦ÈAâGB{á¢ çµø{Jßæa ´çÆcÞ·ßµ ÉfßÏÞÏ ÎÜÎáÝAß çÕÝÞOÜᢠæÉøßÏÞùßæa ØÕßçÖ×ĵ{ÞÃí.

*Øß¢ÙBæ{ ¥ÕÏáæ¿ ØbÞÍÞÕßµ ¦ÕÞØÕcÕØíÅÏßW µÞÃÞX µÝßÏÞÕáK ÜÏY ØËÞøß ÉÞVAᢠºàCHß Õ{VJW çµdwÕᢠæÈ‡ÞV ØçCÄJßæa d
ÉçÄcµÄµ{ÞÃí.

*¥ÉâVÕÏßÈ¢ ÉfßÎã·ÞÆßµ{ÞÃí Éà‚ß ê ÕÞÝÞÈßÏáæ¿ dÉçÄcµÄ.
*ÎáJB, çÌ·âV ®Kà øIá ÍÞ·B{ÞÏßGÞÃí ÕÏÈÞ¿í ÕÈc¼àÕß ØçCÄ¢ ØíÅßÄß æº‡áKÄí.

*ÄßøáÕÈLÉáø¢ ¼ßˆÏᑚ øIÞÎæJ ÕÈc¼àÕß ØçCÄÎÞÃí çÉMÞù.
*ºÞOW ÎÜÏHÞÈᢠÈfdÄ ¦ÎÏáÎÞÃí ºßKÞùßæa dÉçÄcµÄ.
*²øá ÎøJßæa çÉøßW ¥ùßÏæM¿áK çµø{Jᑚ ¯µ ÕÈc¼àÕß ØçCÄÎÞÃí æºLáøáÃß.

*ÉáÜß, µ¿áÕ, ÕßÕßÇÏßÈ¢ µáøBáµZ ®KßÕÏÞW ØÎãiÎÞÃí ºßNßÃß ØçCÄ¢.
*¥ÉâVÕÎÞÏ ÈàÜAáùßEßÏáæ¿ Ø¢øfÃÞVÅ¢ ÈßÜÕßW ÕK ØçCÄÎÞÃí µáùßEßÎÜ.

*çµø{Jᑚ ¦Æc ÉfߨçCÄÎÞÏ ÄçGAÞGßW(®ùÃÞµá{¢) 250W ¥Çßµ¢ ÄøB{ßÜáU Éfßµ{áIí.
*µIWAÞ¿áµ{á¢ ÎøB{ᢠÈßùE ΢·{ÕÈJßW ²çGæùÏßÈ¢ çÆÖÞ¿È ÉfßµZ ÕæKJáæIKá ÎÞdÄΈ ºßÜLßµ{ᢠÕÞÕÜáµ{ᢠ§Õß¿æJ ÎÞdÄ¢ dÉçÄcµÄÏÞÃí. È·ødÉçÆÖJá ØíÅßÄßæº‡áK ΢·{ÕÈ¢ (®ùÃÞµá{¢) ÉfߨçCÄÎÞÃí Ø¢ØíÅÞÈ ÕÈ¢ÕµáMßæa µàÝßÜáU ¯xÕᢠæºùßÏ Ø¢øfßÄ dÉçÆÖ¢.

*çµø{JßW ÎÏßÜáµ{áæ¿ Ø¢øfÃÞVÅ¢ ØíÅÞÉß‚ßGáU ¯µ ØçCÄÎÞÃí ºâÜKâV (ÉÞÜAÞ¿í).
*ùàÁí ÄÕ{µZ ©ZæMæ¿ ÈßøÕÇß ØÕßçÖ× ¼Lá ØØc¼ÞÜB{áæ¿ ¦ÕÞØ çµdwÎÞÃí ¯xÕᢠ²¿áÕßÜÞÏß ÈßÜÕßWÕK ÎÜÌÞV ÕÈc¼àÕß ØçCÄ¢ (çµÞÝßçAÞ¿í).
*çµø{Jᑚ ¦Æc çÆÖàÏ ©ÆcÞÈÎÞÏ §øÕßµá{¢ ÕøÏÞ¿áµ{áæ¿ Ø¢øfà çµdwÎÞÃí.

*æÄæA §LcÏᑚ ¯xÕᢠ©Ïø¢ µâ¿ßÏ æµÞ¿áÎá¿ßÏÞÏ ¦ÈÎá¿ß §øÕßµá{¢ çÆÖàçÏÞÆcÞÈJßÜÞÃí ØíÅßÄß æº‡áKÄí.
*¥ÄcÉâVÕÎÞÏ çºÞÜMáWçÎ¿í ¦ÕÞØ ÕcÕØíÅ ÎÄßæµGÞX çºÞÜÏáæ¿ ØÕßçÖ×ÄÏÞÃí.
*Õ¢ÖÈÞÖ Íà×Ãß çÈøß¿áK Øß¢ÙÕÞÜX µáøBáµ{áæ¿ dÉÇÞÈ ÄÞÕ{ÎÞÃí èØÜaí ÕÞÜß.

*çµø{Jᑚ çÆÖàçÏÞÆcÞÈB{ßW ¯xÕᢠæºùáÄÞÃí ÉÞOÞ¿á¢çºÞÜ. çºÞÜMáWçÎ¿í ¦ÕÞØÕcÕØíÅÏÞÃí §Õß¿æJÏᢠdÉçÄcµÄ.
*ÈÞÜá çÆÖàçÏÞÆcÞÈB{ᢠÈÞÜá ÕÈc¼àÕß ØçCÄB{ᢠØíÅßÄß æº‡áK çµø{Jᑚ ¯µ ¼ßˆÏÞÃí §¿áAß.

Monday, February 28, 2011

ഇന്ന് ദേശീയ ശാസ്ത്രദിനം

ഫെബ്രുവരി-28. ഭാരതത്തിന് ഈ ദിവസം ഒരു മാസത്തിന്റെ അവസാനമായിരുന്നില്ല. ഒരു യുഗത്തിന്റെ തുടക്കമായിരുന്നു-1928-ല്‍. ലോകം പ്രതിഭാശാലിയായ ഒരു ഭാരതീയന്റെ മുന്നില്‍ തലകുനിച്ച ദിവസം. “രാമന്‍ ഇഫക്ട്” എന്ന തന്റെ കണ്ടുപിടുത്തം അന്നാണ് സര്‍.സി.വി.രാമന്‍ പ്രഖ്യാപിച്ചത്. ഭാരതത്തെ ആ തികഞ്ഞ രാജ്യസ്നേഹി ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ദിവസം. തന്റെ മഹത്തായ കണ്ടുപിടുത്തത്തിന് 1930-ല്‍ “നോബല്‍ സമ്മാനം” തന്നെ നല്‍കി ലോകം അഭിനന്ദിച്ചപ്പോള്‍ ഫെബ്രുവരി 28, “ദേശീയ ശാസ്ത്ര ദിനമായി” പ്രഖ്യാപിച്ച് ഭാരതം ആ മഹാപ്രതിഭയെ ആദരിച്ചു. 
1988 നവംബര്‍ 7-ന് തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ആര്‍.ചന്ദ്രശേഖര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും എട്ടുമക്കളില്‍ രണ്ടാമനായാണ് രാമന്റെ ജനനം. അച്ഛന്‍ ഗണിതശാസ്ത്രവും ഭൌതീകശാസ്ത്രവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു.  വിദ്യാസമ്പന്നമായ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായത് കൊച്ചുരാമന്റെ വിദ്യാഭ്യാസത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. 11-ആം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ അദ്ദേഹം 1904-ല്‍ സ്വര്‍ണ്ണ മെഡലോടുകൂടി ഭൌതികശാസ്ത്രത്തില്‍ ബിരുദവും 1907-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കി. 1904-ല്‍ ബി.എസി. പാസ്സായപ്പോള്‍ ഏറ്റവും കുറഞ്ഞപ്രായത്തില്‍ ബിരുദം നേടുക എന്ന അതുല്യമായ നേട്ടംകൂടി രാമന്‍ കരസ്ഥമാക്കിയിരുന്നു.ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി ശ്രദ്ധ നേടി. 
1907-ല്‍ ഇന്‍ഡ്യന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്മെന്റില്‍ അസിസ്റ്റന്റ് അക്കൌണ്ടന്റ് ജനറലായി ഔദ്യോഗിക ജീവിതം തുടങ്ങിയ രാമന്‍ 1917- ല്‍ ആ ജോലി രാജിവച്ചു. തുടര്‍ന്ന് കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ പ്രൊഫസ്സറായി സേവനം തുടങ്ങിയ അദ്ദേഹം പഴയ ജോലിക്കിടെ സന്ദര്‍ശിച്ചിരുന്ന ഇന്ത്യന്‍ അസോസ്സിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌ (ഐ.എ.സി.എസ്സ്‌) -ല്‍ നടത്തിയിരുന്ന ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി. രാമന്റെ ഔദ്യോഗിക ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ഇത്. 
1921-ല്‍ ലണ്ടനിലെ പ്രഖ്യാതമായ ഒക്‌സ്‌ഫോഡില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ച്‌ രാമന്‍ പങ്കെടുത്തു.  ഇവിടെ നിന്ന്‌ തിരികെയുള്ള കപ്പല്‍ യാത്രക്കിടയില്‍ രാമന്‍ നടത്തിയ ചില നിരീക്ഷണങ്ങളാണ് ശാസ്ത്രത്തിന് അമൂല്യമായ പല സംഭാവനകളും നല്‍കാനിടയായത് .മെഡിറ്ററേനിയന്‍ ഭാഗം കഴിഞ്ഞു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ കടലിന്റെ നീലവര്‍ണം രാമനെ ചിന്തിപ്പിച്ചു. ആകാശത്തിന്റെ നിറമല്ലെന്നും പ്രകാശത്തിന്‌ ഏതൊ ഒരു മാറ്റം സംഭവിക്കുന്നുവെന്നും അദ്ദേഹം അനുമാനുച്ചു. പിന്നീട്‌ ഇതിന്റെ ശാസ്‌ത്രതത്വം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു. കടലിന്റെ നീലവര്‍ണം റേലിംഗ്‌ പ്രഭു അക്കാലത്ത്‌ പ്രസ്‌താപിച്ചിരുന്നതു പോലെ ആകാശത്തിന്റെ പ്രതിബിംബം കൊണ്ടല്ലന്നും മറിച്ച്‌ ജലതന്മാത്രകള്‍ പ്രകാശത്തെ വിസരണം ചെയ്യുന്നതുകൊണ്ടാണന്നും രാമന്‍ സിദ്ധാന്തിച്ചു.കടല്‍ വെള്ളത്തില്‍ ഹ്രസ്വതരംഗവര്‍ണങ്ങളായ വയലറ്റ്‌, ഇന്‍ഡിഗോ, നീല തുടങ്ങിയവയാണ്‌ ഏറ്റവും കൂടുതല്‍ വിസരണവിധേയമാകുന്നത്‌. ഇങ്ങനെയുള്ള നിറമാണ്‌ മൊത്തത്തില്‍ നീലനിറമായി തോന്നുന്നുതെന്ന്‌ രാമന്‍ വ്യക്തമാക്കി. രാമന്‍ തന്റെ ഗവേഷക വിദ്യാര്‍ത്ഥികളോടൊത്ത്‌ വിവിധതരം മാധ്യമങ്ങളിലൂടെ പ്രകാശം കടത്തിവിട്ട്‌ നിരന്തര പരീക്ഷണം നടത്തി. നിലവര്‍ണം സുതാര്യമായ ബെന്‍സീന്‍ലായനിയിലൂടെ കടന്നു പോകുമ്പോള്‍ മഞ്ഞ നിറമുണ്ടാകും. പ്രകാശകണങ്ങളായ ഫോട്ടേണുകള്‍ ദ്രാവകത്തിന്റെ തന്മാത്രകളുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. 1928 ഫെബ്രുവരി 28 ന് 'രാമന്‍ ഇഫക്‌ട്‌' എന്ന ശാസ്‌ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാര്‍ച്ച്‌ മാസം പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ സി.വി.രാമനും ശിഷ്യനായ കെ.എസ്‌. കൃഷ്‌ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു. ഈ കണ്ടുപിടിത്തത്തിന് 1930-ല്‍ രാമന് ലോകത്തെ പരമോന്നത ബഹുമതിയായ നോബല്‍ സമ്മാനം ലഭിച്ചു.
1929-ല്‍ ഇന്‍ഡ്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സി.വി.രാമന്‍ 1933-ല്‍ പ്രശസ്തമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ ഡയറക്ടറായി. 1948-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം 1949-ല്‍ തന്നെ സ്വന്തം ഗവേഷണ സ്ഥാപനമായ “രാമന്‍ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിച്ചു.
82-ം വയസില്‍ (1970 നവംബര്‍ 21-ന്‌) സര്‍.ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്ന  സി.വി. രാമന്‍ അന്തരിച്ചു.
കറതീര്‍ന്ന രാജ്യസ്നേഹിയായിരുന്ന അദ്ദേഹം തികഞ്ഞ ദേശീയവാദിയായാണ് അറിയപ്പെടുന്നത്. തന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം വിദേശ ഉപകരണങ്ങളെ ആശ്രയിക്കാതെ തദ്ദേശീയമായി ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. 1907 മേയ് 6-ന്  ലോകസുന്ദരി അമ്മാളിനെ വിവാഹം കഴിച്ച രാമന് ചന്ദ്രശേഖര്‍, രാധാകൃഷ്ണന്‍ എന്ന രണ്ടു പുത്രന്മാരാണുള്ളത്. ഇതില്‍ രാധാകൃഷ്ണനാണ് പില്‍ക്കാലത്ത് സ്പേസ് സയന്റിസ്റ്റ് എന്ന് നിലയില്‍ പ്രശസ്തനായത്. അതേപോലെതന്നെ അനന്തരവനായ എസ്‌. ചന്ദ്രശേഖറിന്‌ 1983-ല്‍ ഭൗതികശാസ്‌ത്ര സംഭാവനകള്‍ക്കുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
അംഗീകാരങ്ങള്‍: 
1. 1924-ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 
2. 1929-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ സ്ഥാനം ലഭിച്ചു. 
3. 1941-ല്‍ അമേര്‌ക്കയില്‍ നിന്നും ഫ്രാങ്ക്‌ലിന്‍ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോണിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) വിസിറ്റിംഗ്‌ പ്രോഫസറായി പ്രഭാഷണങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്‌. 
4. 1954-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം. 
5. 1957-ല്‍ അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ ലെനില്‍ പുരസ്‌കാരം. 
6. 1949-ല്‍ ദേശീയ പ്രൊഫസര്‍ പദവി നല്‌കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു.
സി.വി. രാമന്റെ പ്രശസ്‌തമായ വാചകം“ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്‌ കരുതല്‍ ധനമായ സ്വര്‍ണമോ, ബാങ്ക്‌ നിക്ഷേപമോ, ഫാക്‌ടറികളോ അല്ല, മറിച്ച്‌ ഇവിടുത്തെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്‌“.

Friday, December 31, 2010




visit www.HindiOrkut.com for Hindi Scraps and Greetings

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള അവധിക്കാല ഐ.ടി.പരിശീലനം -വിവിധ ദൃശ്യങ്ങള്‍

ജിയോജിബ്ര പരിചയപ്പെടുന്നു
ഹാര്‍ഡ് വെയര്‍ പരിശീലനം
ലാപ്പ്ടോപ്പ് പരിശീലനം

ഡോക്കുമെന്റേഷന്‍ അവതരണം
പ്രസന്റേഷന്‍ സോഫ്റ്റ് വെയര്‍ പരിശീലനം
സര്‍ട്ടിഫിക്കറ്റ് വിതരണം

Monday, December 27, 2010

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള അവധിക്കാല ഐ.ടി.പരിശീലനം ആരംഭിച്ചു

കുട്ടികോഡിനേറ്റര്‍മാര്‍ ഹാര്‍ഡ് വെയര്‍ പരിശീലനത്തില്‍
സ്കൂളുകളിലെ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍& കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി@ സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് അവധിക്കാലത്ത് സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള രണ്ടു ദിവസത്തെ ഐ.ടി.പരിശീലനം സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് ആരംഭിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി 30 കുട്ടി ഐ.ടി. കോഡിനേറ്റര്‍മാര്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുന്നു.ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ആരംഭിച്ചു.സ്കൂളുകളിലെ ഐ.ടി.ക്ലബ്,ഐ.ടി.കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക,കമ്പ്യൂട്ടര്‍ ലാബ് പരിപാലനത്തിന് സഹായിക്കുക,സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഡോക് മെന്റ് ചെയ്യുക,വിക്ടേഴ്സ് ചാനലിലേക്കുള്ള പ്രോഗ്രാമുകള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സ്റ്റുഡന്റ് ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. കമ്പ്യൂട്ടറിനുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും, ഇന്റര്‍നെറ്റിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്താനും സൈബര്‍രംഗത്തെ ദുരുപയോഗം തടയാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗത്തിന് തല്‍സമയ പിന്തുണ നല്‍കാനും ബ്ലോഗുകള്‍, വിക്കികള്‍ തുടങ്ങിയ ഇ-വിനിമയസംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാനും മലയാളം കമ്പ്യൂട്ടിങ്ങ് സംവിധാനങ്ങള്‍ പഠിക്കാനും ഗ്രാഫിക് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുവാനും ഈ പരിശീലനം വഴി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്കുന്നുണ്ട്.

Saturday, November 20, 2010

ഏകദിന ക്യാമ്പ്




സീഡ് പ്രോഗ്രാം,ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ജി.ചന്ദ്രലേഖ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സദാനന്ദപുരം സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി കൂടിയായ റിസര്‍ച്ച് അസൗഷിയേറ്റ് ശ്രീമതി ജി.സുധ പരിസ്ഥിതിയും മലിനീകരണവും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് അംഗങ്ങളായ തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത്.ഉച്ചഭക്ഷണവും ലഘുഭക്ഷണവുംചായയും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഏര്‍പ്പാ‍ടാക്കിയിരുന്നു.ഉച്ചഭക്ഷണത്തിനു ശേഷം ഫിലിം പ്രദര്‍ശനം നടന്നു.പെരിയാര്‍ ടൈഗര്‍ റിസര്‍വിനെക്കുറിച്ചുള്ള ഡോക്കുമെന്ററി,ഭൂമിക്കൊരു ചരമഗീതം എന്ന ഓ.എന്‍.വി.കുറുപ്പിന്റെ കവിതയെ ആധാരമാക്കിയുള്ള ഡോക്കുമെന്ററി എന്നിവ പ്രദര്‍ശിപ്പിച്ചു.മണിയോടെ ക്യാമ്പ് സമാപിച്ചു.കുട്ടികള്‍ അത്യന്തം സന്തുഷ്ടരായിരുന്നു.തുടര്‍പ്രവര്‍ത്തനമായി ക്യാമ്പിന്റ അനുഭവക്കുറിപ്പ് വ്യക്തിഗതമായി തയ്യാറാക്കി വരാന്‍ തീരുമാനിച്ച് ക്യാമ്പ് പിരിഞ്ഞു.


സീസണ്‍വാച്ച് ഉദ്ഘാടനം



മാതൃഭൂമി സീഡ്,ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററിസ്കൂളില്‍ സീസണ്‍വാച്ച് പ്രവര്‍ത്തനം ആരംഭിച്ചു.പൂക്കളെയും പഴങ്ങളെയും,ഇലകളെയും നിരീക്ഷിക്കുന്ന ദേശീയതലത്തിലുള്ള ഒരു പ്രവര്‍ത്തനമാണിത്.ഹെഡ്മിസ്ട്രസ് ശ്രീമതി ജി.ചന്ദ്രലേഖ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍ നായര്‍ സ്കൂള്‍ തല സീസണ്‍വാച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് അംഗങ്ങളായ തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളാണ് ഈ പ്രവര്‍ത്തനം നയിക്കുക.ഇവര്‍ക്ക് സീഡ് കണ്‍വീനര്‍ ശ്രീ സോമശേഖരന്‍ പരിശീലനം നല്കി.