Saturday, November 20, 2010

സീസണ്‍വാച്ച് ഉദ്ഘാടനം



മാതൃഭൂമി സീഡ്,ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററിസ്കൂളില്‍ സീസണ്‍വാച്ച് പ്രവര്‍ത്തനം ആരംഭിച്ചു.പൂക്കളെയും പഴങ്ങളെയും,ഇലകളെയും നിരീക്ഷിക്കുന്ന ദേശീയതലത്തിലുള്ള ഒരു പ്രവര്‍ത്തനമാണിത്.ഹെഡ്മിസ്ട്രസ് ശ്രീമതി ജി.ചന്ദ്രലേഖ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍ നായര്‍ സ്കൂള്‍ തല സീസണ്‍വാച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് അംഗങ്ങളായ തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളാണ് ഈ പ്രവര്‍ത്തനം നയിക്കുക.ഇവര്‍ക്ക് സീഡ് കണ്‍വീനര്‍ ശ്രീ സോമശേഖരന്‍ പരിശീലനം നല്കി.


No comments:

Post a Comment