മഴയില്‍ കുതിര്‍ന്ന പുലരിയെ സൂര്യരശ്മികള്‍ തുടച്ചുവൃത്തിയാക്കവെ,
സദാനന്ദപുരം സ്കൂളിന്റെ അങ്കണത്തില്‍ പതാകവന്ദനം...!
66 -ാമതു് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും
ഒത്തുചേര്‍ന്നൊരാഘോഷം.
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ശ്രീ.രാജ്മോഹന്‍ പതാകയുയര്‍ത്തി.
എല്ലാവരും ചേര്‍ന്നു് വന്ദേ മാതരം ആലപിച്ചു.
സ്റ്റാഫ് സെക്രട്ടറി ഫ്ലാഗ് സല്യൂട്ടിനു് നേതൃത്വം നല്കി.
തുടര്‍ന്നു് പ്രമുഖരെല്ലാം സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്കി.
വിദ്യാരംഗത്തിന്റെ മുഖപത്രമായ വെളിച്ചത്തിന്റെ പ്രകാശനം
പ്രിന്‍സിപ്പാള്‍ നിര്‍വഹിച്ചു. എഡിറ്റര്‍, 10.Bയിലെ സ്വാതി പത്രം ഏറ്റുവാങ്ങി...
പ്രിന്‍സിപ്പാള്‍ നിര്‍വഹിച്ചു. എഡിറ്റര്‍, 10.Bയിലെ സ്വാതി പത്രം ഏറ്റുവാങ്ങി...
No comments:
Post a Comment