സോഷ്യല്‍ ഫോറസ്ട്രി വിഭാഗം പബ്ലിസിറ്റി ഓഫീസര്‍ ശ്രീ രാംകുമാര്‍ ആമുഖ പ്രഭാഷണം നടത്തുന്നു |
സോഷ്യല്‍
ഫോറസ്ട്രി വിഭാഗത്തിന്റെയും
സ്കൂള്‍ ഇക്കോ ക്ലബ്ബായ ഹരിത
ത്തിന്റയും സീഡ് ക്ലബ്ബിന്റെയും
ആഭിമുഖ്യത്തിലുള്ള ഏകദിന
പരിസ്ഥിതി ബോധവല്കരണ ക്യാമ്പ്
ഇന്ന് സ്കൂള്‍ ഹാളില്‍
നടന്നു.തുടര്‍ച്ചയായി
നാലാം വര്‍ഷമാണ് ഈ പ്രോഗ്രാം
സ്കൂളില്‍ സംഘടിപ്പിക്കപ്പെടുന്നത്.
ക്യാമ്പിന് മുന്നോടിയായി
സംഘടിപ്പിക്കപ്പട്ട ലഘു
യോഗത്തില്‍ പി.ടി.എ.
പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍
നായര്‍,ഹെഡ്മിസ്ട്രസ്
ശ്രീമതി ചന്ദ്രലേഖ,എക്കോ
ക്ലബ്ബ് കണ്‍വീനര്‍ ശ്രീ
സോമശേഖരന്‍,സയന്‍സ്
ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി
ഹരിജ കെ എസ്,സോഷ്യല്‍
ഫോറസ്ട്രി വിഭാഗം പബ്ലിസിറ്റി
ഓഫീസര്‍ ശ്രീ രാംകുമാര്‍,ഫോറസ്റ്റര്‍മാരായ
ശ്രീ മോഹനന്‍ പിള്ള,ശ്രീ
മത്തായിക്കുട്ടി എന്നിവര്‍
സംസാരിച്ചു.സോഷ്യല്‍
ഫോറസ്ട്രിയിലെ വിഷയ വിദഗ്ധരുടെ
പാനലിലെ അംഗമായ ശ്രീ ശ്രീകണ്ഠന്‍
ബോധവല്കരണ ക്ലാസ്സ് നയിച്ചു. ഉച്ചയൂണിനു ശേഷം
പരിസ്ഥിതിവിഷയങ്ങളിലെ മികച്ച
ചലച്ചിത്രങ്ങളുടെ
പ്രദര്‍ശനവുമുണ്ടായിരുന്നു. വൈകുന്നേരം
നാലു മണിക്ക് ക്യാമ്പ്
അവസാനിച്ചു.നടത്തിപ്പിലെ മികവും കുട്ടികളുടെ സജീവമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായിരുന്നു ക്യാമ്പ്.
No comments:
Post a Comment