Friday, June 6, 2014

PRAVESANOTHSAVAM 2014

പുതിയ പ്രതീക്ഷകളും ആവേശവുമായി വീണ്ടും ഒരു അദ്ധ്യയനവര്‍ഷം ആരംഭിക്കുകയായി...! 2014 ജൂണ്‍ 2 തിങ്കളാഴ്ച്ച. കുട്ടികളെത്തും മുമ്പേ അവരെ വരവേല്ക്കാന്‍ മഴയെത്തി! കഴുകി ശുദ്ധീകരിക്കപ്പെട്ട വഴിത്താരകളിലൂടെ സദാനന്ദപുരത്തിന്റെ വിദ്യാലയാങ്കണത്തിലേക്കു് കുട്ടികളും രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും എത്തുകയായി... ഇന്നു് പ്രവേശനോത്സവം!
സംസ്ഥാനമൊട്ടാകെ വിദ്യാര്‍ത്ഥികളെ വരവേല്ക്കാന്‍ വിവിധങ്ങളായ പരിപാടികള്‍ നടക്കുകയാണു്. സദാനന്ദപുരം സ്കൂളിനും ഇന്നു് വര്‍ണ്ണോത്സവം തന്നെ. വര്‍ണക്കടലാസുകളും മിനുക്കു് കടലാസുകളും തോരണങ്ങളും ബലൂണുകളും കൊണ്ടു് സ്കൂള്‍മുറ്റവും ഹാളും അലങ്കരിച്ചിട്ടുണ്ടായിരുന്നു. മഴ മാറി വെയിലെത്തുകയായി. വെയിലിനു് ചൂടു് കൂടിയതിനാല്‍ പ്രവേശനോത്സവപരിപാടികള്‍ അരങ്ങേറിയതു് ഹാളിലായിരുന്നു. നഴ്സറിയിലും ഒന്നാം ക്ലാസ്സിലുമാണു് പുതിയ കുട്ടികള്‍ കൂടുതല്‍ എത്തിയിട്ടുള്ളതു്. മറ്റു പല ക്ലാസ്സുകളിലേക്കും പുതിയ അഡ്മിഷന്‍ നടന്നിട്ടുണ്ടു്. അവരെല്ലാം വളരെനേരത്തേ തന്നെ എത്തിയിട്ടുണ്ടായിരുന്നു. ആ മുഖങ്ങളിലെല്ലാം അമ്പരപ്പും ആഹ്ലാദവും ആവേശവും തത്തിക്കളിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പമെത്തിയ രക്ഷാകര്‍ത്താക്കളുടെ മുഖങ്ങളിലും അഭിമാനത്തിന്റെയും ആത്മസായൂജ്യത്തിന്റെയും തിരയിളക്കങ്ങള്‍...! വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ കൃത്യം പത്തുമണിക്കു തന്നെ ഈശ്വരപ്രാര്‍ത്ഥനയോടെ പ്രവേശനോത്സവം ആരംഭിച്ചു. സദാനന്ദപുരം സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ. എ.രവീന്ദ്രന്‍ നായര്‍ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ഹെഡു്മിസ്ട്രസ് ശ്രീമതി ജി. ചന്ദ്രലേഖ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സദാനന്ദപുരം സ്കൂളിന്റെ ഇത്തവണത്തെ ഉന്നത വിജയവും പുതിയ തീരുമാനങ്ങളും ഹെഡു്മിസ്ത്രസ്സു് ഊന്നിപ്പറഞ്ഞു. ഉപക്രമപ്രസംഗത്തില്‍, രക്ഷാകര്‍ത്താക്കളുടെ കര്‍ത്തവ്യങ്ങളും വിദ്യാര്‍ത്ഥികളുടെ കടമകളും അദ്ധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതു് ബഹുമാനപ്പെട്ട ഗ്രാമപ്പഞ്ടായത്തംഗം ശ്രീമാന്‍ രാമചന്ദ്രന്‍ നായരായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതു് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. തുടര്‍ന്നു്, ചടങ്ങില്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിന്റെ സന്ദേശം, മലയാളം അദ്ധ്യാപകന്‍ ശ്രീ.രാജു സദസ്സില്‍ വായിച്ചു. അതിനെത്തുടര്‍ന്നു് സംഗീതാദ്ധ്യാപകന്‍ ശ്രീ.മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഗായകസംഘത്തിന്റെ പ്രവേശനഗാനാലാപനം നടന്നു. പൂത്തുമ്പികളെ തുയിലുണര്‍ത്തിയ ആ ഗാനം ചടങ്ങിനു് മധുരാനുഭൂതികള്‍ സമ്മാനിച്ചു. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ. കുഞ്ഞുക്കുട്ടന്‍, സ്റ്റാഫു് പ്രതിനിധി ശ്രീ. കെ. ഒ.രാജുക്കുട്ടി, ഹയര്‍ സെക്കണ്ടറി അദ്ധ്യാപിക ശ്രീമതി സോഫിയ എന്നിവര്‍ ചടങ്ങിനു് ആശംസകള്‍ നേര്‍ന്നു. പുതിയ കൂട്ടുകാര്‍കാരെ പേരു വിളിച്ചു് പരിചയപ്പെടുകയും എല്ലാവര്‍ക്കും ബലൂണും മിഠായിയും ക്രയോണ്‍ പെന്‍സിലും സമ്മാനിക്കുകയും ചെയ്തു. സീനിയര്‍ അസിസ്റ്റന്റു് ശ്രീ. പീറ്റര്‍ സാമുവല്‍ എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. പുതിയ കുട്ടികളെ ക്ലാസ്സ് തിരിച്ചു് പേരു വിളിച്ചു് അതതദ്ധ്യാപകര്‍ അവരുടെ ക്ലാസ്സുകളിലേക്കു് കൂട്ടിക്കൊണ്ടു പോയി. എല്ലാവരും അറിവിന്റെ ശ്രീകോവിലിലേക്കു്

No comments:

Post a Comment