Thursday, June 20, 2013

വായനവാരം മത്സരങ്ങള്‍

വിദ്യാരംഗം വായനോത്സവം

വായന ഒരുത്സവമാക്കിക്കൊണ്ടു്, സദാനന്ദപുരം സ്കൂളില്‍ ഒരാഴ്ചത്തെ 

വിവിധ മത്സരങ്ങള്‍ക്കാണു് വിദ്യാരംഗം നേതൃത്വം നല്കുന്നതു്. 

 

എല്‍.പി.മുതല്‍ ഹൈസ്കൂള്‍ വരെയുള്ള എല്ലാ കുട്ടികള്‍ക്കും മാറ്റുരയ്ക്കാന്‍

കഴിയുന്ന മത്സരങ്ങള്‍..........


വിദ്യാരംഗം ക്ലബ്ബുദ്ഘാടനം / വായനദിനം

വിദ്യാരംഗം കലാസാഹിത്യവേദി - ഉദ്ഘാടനം
രാവിലെ 11 മണിക്കു് സ്കൂള്‍  ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു.
 പ്രശസ്ത നാടന്‍പാട്ടു് കലാകാരന്‍ അബു പാലാഴിയാണു് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചതു്.


ഉദ്ഘാടനം 

വായനാദിനപ്രതിജ്ഞ 


Wednesday, June 19, 2013

വിദ്യാരംഗം ക്വിസ് മത്സരം

വായനാവാരത്തിന്റെ ഭാഗമായി
വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തിയ ക്വിസ് മത്സരം
 വിജയികള്‍ -
ഗീതുലക്ഷ്മി (10 B) - ഒന്നാം സ്ഥാനം
 

അജിത്ത് (10A ) - രണ്ടാം സ്ഥാനം


പരിസ്ഥിതിദിനാഘോഷം / ജലശ്രീ ക്ലബ്ബുദ്ഘാടനം

ജൂണ്‍ - 5
ലോക പരിസ്ഥിതി ദിനം!

മാഞ്ഞുപോകുന്ന മരതകക്കാന്തിയെ വീണ്ടും വീണ്ടും 
ഓര്‍മ്മിപ്പിച്ചുകൊണ്ടു് ഒരു പരിസ്ഥിതിദിനാഘോഷം....



WELCOME

വീണ്ടും ഒരു പുതു വര്‍ഷം...
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം മഴയില്‍ നനഞ്ഞുകൊണ്ടു്
ഒരു പ്രവേശനോത്സവം...





Monday, February 4, 2013

വിദ്യാരംഗം - പഠനയാത്ര

വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ഏകദിന പഠന യാത്ര - കാഴ്ച 2013

 2013 ഫെബ്രുവരി 1നു് രാവിലെ എട്ടു മണിക്കു തുടങ്ങിയ യാത്ര രാത്രി ഒമ്പതു മണിക്കു് പര്യവസാനിച്ചു.
ജടായു പാറ മുതല്‍ ചിത്രാഞ്ജലി സ്റ്റുഡിയോ വരെ നീണ്ട ഒരു ദിവസത്തെ യാത്ര.
പുരാണവും ചരിത്രവും ഇഴ വിടര്‍ത്തിക്കൊണ്ടു്, ഭൂപ്രകൃതിയുടെ വിസ്മയങ്ങള്‍ നുകര്‍ന്നുകൊണ്ടു്, കലാ സാഹിത്യകാരന്മാരുടെ സ്മൃതി പഥങ്ങളിലൂടെ, കലയുടെ രൂപാന്തരപ്രാപ്തികള്‍ക്കു് സാക്ഷ്യം വഹിച്ചു കൊണ്ടു്
കണ്ണും കരളും കുളിരുന്ന ഒരു ഉല്ലാസ യാത്ര....!
 അറുപതോളം കുട്ടികള്‍ക്കു് അവിസ്മരണീയാനുഭൂതികള്‍ പകര്‍ന്നു നല്കിയ ഒരു പഠന യാത്ര!










Wednesday, January 9, 2013

വെളിച്ചം പുതുവത്സരപ്പതിപ്പു്

വെളിച്ചം (വിദ്യാരംഗം മുഖപത്രം) നാലാം ലക്കം
പുതുവത്സരപ്പതിപ്പായി പ്രസിദ്ധീകരിച്ചു!






Monday, December 31, 2012

ധന്യനിമിഷങ്ങള്‍

സദാനന്ദപുരം സ്കൂളിനു് ഇതു് ധന്യ മുഹൂര്‍ത്തങ്ങള്‍!
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗുരുവന്ദനവും
പൂര്‍വവിദ്യാര്‍ത്ഥിസംഗമവും ഏവര്‍ക്കുംഅവിസ്മരണീയ നിമിഷങ്ങളെ സമ്മാനിച്ചു.
ഡിസംബര്‍ 28 വെള്ളിയാഴ്ച രാവിലെ 10മണിക്കു് ആദരണീയനായ കൊല്ലം ജില്ലാ കളക്ടര്‍
ശ്രീ.പി.ജി.തോമസ് I.A.S. ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബഹ്മാനപ്പെട്ട പി.ടി.എ.പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങിനു്
പ്രിന്‍സിപ്പാള്‍ ശ്രീ.രാജമോഹനന്‍സ്വാഗതം അര്‍പ്പിച്ചു.




സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ശ്രീ.കെ.നടരാജന്‍ മുഖ്യ പ്രഭാഷണവും
ഹെഡ്മിസ്ട്രസ് ശ്രീമതി.ചന്ദ്രലേഖ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സദാനന്ദപുരത്തിന്റെ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ കെടാത്തിരി പകര്‍ന്ന 
നാല്പതോളം ഗുരുനാഥന്മാരെ കളക്ടര്‍ പൊന്നാടയണിയിച്ചു് ആദരിച്ചു.
പോയകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കുറേ നിമിഷങ്ങള്‍!!!
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കു് അവരുടെ അന്നത്തെ അദ്ധ്യാപകരെ കാണാനും ഇതൊരു സുവര്‍ണ്ണാവസരമായി...
ഉച്ചയ്ക്കു് 2മണിയോടെ അവസാനിച്ച കാര്യപരിപാടിയില്‍സ്കുള്‍ ഗൈഡ് ടീമിന്റെ കലാവിരുന്നും ഹൃദ്യാനുഭവമായി.

Friday, December 14, 2012

ഊര്‍ജ്ജസംരക്ഷണദിനത്തില്‍ സമ്മാനമഴ

ഊര്‍ജ്ജസംരക്ഷണദിനത്തില്‍ കെ.എസ് ഇ ബി യുടെ 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം'പരിപാടിയില്‍ ഒന്നാം സമ്മാനാര്‍ഹനായ വിഷ്ണു വിജയന് (9B)  ഹെഡ്മിസ്ട്രസ് ജി.ചന്ദ്രലേഖ ടീച്ചര്‍ കാഷവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിയ്ക്കുന്നു





കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും കേരളാ എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയാണ് 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം' .ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയും ഊര്‍ജ്ജ സംരക്ഷണം ഫലപ്രദമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Monday, December 10, 2012

കന്യാകുമാരിയാത്ര

ത്രിവേണീസംഗമത്തിലേക്കു്....
സദാനന്ദപുരം സ്കൂളില്‍ നിന്നുള്ള പഠന-വിനോദ യാത്ര
ഡിസംബര്‍ 5(ബുധന്‍), 6(വ്യാഴം) ദിവസങ്ങളില്‍ നടന്നു.
സദാനന്ദപുരം മുതല്‍ വിവേകാനന്ദപുരം വരെ അനുഭവധന്യമായ ഒരു യാത്ര...!
തിരുവിതാം കൂറിന്റെ ചരിത്രമുറങ്ങുന്ന വഴികളിലൂടെ രണ്ടു ദിവസം.
( ശംഖുമുഖം - കോവളം - തൃപ്പരപ്പു് - പത്മനാഭപുരം കൊട്ടാരം
ശുചീന്ദ്രം - വട്ടക്കോട്ട - കന്യാകുമാരി - വിവേകാനന്ദപ്പാറ )

Monday, November 12, 2012

കായികനേട്ടം

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍
സദാനന്ദപുരം സ്കൂളിനു് മികച്ച നേട്ടം!
എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍
അഭിമാനാര്‍ഹമായ വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
സ്റ്റാഫിന്റെയും രക്ഷാകര്‍ത്താക്കളുടെയും അഭിനന്ദനങ്ങള്‍!!!
കായികപരിശീലനം നല്കാന്‍ പ്രത്യേകം അദ്ധ്യാപകനില്ലാഞ്ഞിട്ടും നല്ല
വിജയം നേടാനായതു് രണ്ടുമൂന്നു് അദ്ധ്യാപകരുടെയും അഭ്യുദയ കാംക്ഷികളായ
ചില നാട്ടുകാരുടെയും ആത്മാര്‍ത്ഥമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണു്....

റവന്യു ജില്ലാ മത്സരത്തിലേക്കു് യോഗ്യത നേടിയവര്‍ -
 


 


Tuesday, November 6, 2012

കൊട്ടാരക്കര ഉപജില്ലാ മേള 2012-2013



കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി.മേള
ഇന്നു രാവിലെ 10.30നു് വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.തങ്കച്ചന്‍ പനവേലി ഉദ്ഘാടനം ചെയ്തു.
                             






Monday, November 5, 2012

'വെളിച്ചം' മൂന്നാം ലക്കം

സദാനന്ദപുരം സ്കൂള്‍ വിദ്യാരംഗത്തിന്റെ മുഖപത്രമായ
വെളിച്ചത്തിന്റെ മൂന്നാം ലക്കം
അസംബ്ലിയില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.ഒ.രാജുക്കുട്ടി പ്രകാശനം ചെയ്തു.
പത്രത്തിന്റെ എഡിറ്റര്‍ സ്വാതി പത്രം ഏറ്റുവാങ്ങി.

Thursday, November 1, 2012

കേരളപ്പിറവിദിനാഘോഷം

"കേരളമെന്നപേര്‍ കേട്ടാലോ തിളയ്ക്കണം
  ചോര നമുക്കു ഞരമ്പുകളില്‍"
                              - വള്ളത്തോള്‍

മലയാളദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി 
സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങള്‍.
നാടന്‍പാട്ടു്
കാവ്യാഞ്ജലി
പ്രസംഗം
മലയാളിയായതില്‍ അഭിമാനിക്കൂ...!






Tuesday, October 30, 2012

സര്‍ഗ്ഗവേദി - 2012

വിദ്യാരംഗം കലാസാഹിത്യ വേദി 
ഏകദിന ശില്പശാല - സര്‍ഗ്ഗവേദി 2012

വിദ്യാരംഗം എഴുത്തുകൂട്ടത്തിന്റെയും വായനക്കൂട്ടത്തിന്റെയും
ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യ ശില്പശാല - സര്‍ഗ്ഗവേദി 2012 -
സദാനന്ദപുരം സ്കളിലെ കുട്ടികള്‍ക്കു് നല്ലൊരനുഭവമായി....
ശില്പശാലയില്‍ രൂപംകൊണ്ട പതിപ്പു്

രാവിലെ 10.30നു് ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ശ്രീ.പീറ്റര്‍ സാമുവല്‍ സര്‍ഗ്ഗവേദി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു് വിദ്യാരംഗം കണ്‍വീനര്‍ ശ്രീ.രാജു ശില്പശാലയില്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
നൂറോളം കുട്ടികള്‍ക്കു് സര്‍ഗ്ഗവേദിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.
കഥയും കവിതയും ചിത്രരചനയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രക്രിയാബന്ധിതമായ
ഒരു ക്ലാസ്സായിരുന്നു ഒരുദിവസം നീണ്ടുനിന്ന സര്‍ഗ്ഗവേദി!