Wednesday, August 8, 2012

കൃഷിപാഠം

സദാനന്ദപുരം സ്കൂളിലെ
പരിസ്ഥിതി ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും
ആഭിമുഖ്യത്തില്‍, സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രത്തിലേക്ക്
  ഒരു പഠനയാത്ര....
 കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരം യൂണിറ്റില്‍ ഒരു പഠന ക്ലാസ്സ്.
പ്രൈമറിയിലെയും ഹൈസ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘമാണു് സന്ദര്‍ശനം നടത്തിയതു്.
കുട്ടികള്‍ക്ക് തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നു....

Tuesday, July 31, 2012

നല്ല പാഠവും സാന്ത്വനവും



സദാനന്ദപുരം സ്കൂളിനു് മറ്റൊരു സുദിനം കൂടി!
പഠനപ്രവര്‍ത്തനങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും
സഹായഹസ്തവുമായി കുറേ സുമനസ്സുകള്‍ ഈ സരസ്വതീ ക്ഷേത്രത്തിന്റെ പടി കടന്നെത്തുന്നു...
ഇന്നു് രാവിലെ സ്പെഷ്യല്‍ അസംബ്ലിയില്‍ 
  നല്ല പഠനാന്തരീക്ഷമൊരുക്കുന്നതിനു്
 മലയാള മനോരമ ഒരുക്കുന്ന നല്ല പാഠം പദ്ധതിയുടെ ഉഗ്ഘാടനവും
കരിക്കം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 'സാന്ത്വന'ത്തിന്റെ വീല്‍ചെയര്‍ ദാനവും
നടന്നു....


Monday, July 30, 2012

VINCENT VANGOG - അനുസ്മരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 30.07.2012 തിങ്കളാഴ്ച 
സെമിനാര്‍ ഹാളില്‍ വിന്‍സെന്റ് വാന്‍ഗോഗ് അനുസ്മരണവും ചിത്രപ്രദര്‍ശനവും നടന്നു.
രാവിലെ 11.30നു് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി ചന്ദ്രലേഖ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
വാന്‍ഗോഗിന്റെ ചിത്രങ്ങളോടൊപ്പം രാജാ രവിവര്‍മ്മയുടെയും ലോകപ്രശസ്തരായ മറ്റു ചില ചിത്രകാരന്മാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി....

Monday, July 16, 2012

ഏകദിന പരിസ്ഥിതി ക്യാമ്പ്

സോഷ്യല്‍ ഫോറസ്ട്രി വിഭാഗം പബ്ലിസിറ്റി ഓഫീസര്‍ ശ്രീ രാംകുമാര്‍ ആമുഖ പ്രഭാഷണം നടത്തുന്നു
സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെയും സ്കൂള്‍ ഇക്കോ ക്ലബ്ബായ ഹരിത ത്തിന്റയും സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലുള്ള ഏകദിന പരിസ്ഥിതി ബോധവല്കരണ ക്യാമ്പ് ഇന്ന് സ്കൂള്‍ ഹാളില്‍ നടന്നു.തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഈ പ്രോഗ്രാം സ്കൂളില്‍ സംഘടിപ്പിക്കപ്പെടുന്നത്. ക്യാമ്പിന് മുന്നോടിയായി സംഘടിപ്പിക്കപ്പട്ട ലഘു യോഗത്തില്‍ പി.ടി.. പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍ നായര്‍,ഹെഡ്മിസ്ട്രസ് ശ്രീമതി ചന്ദ്രലേഖ,എക്കോ ക്ലബ്ബ് കണ്‍വീനര്‍ ശ്രീ സോമശേഖരന്‍,സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി ഹരിജ കെ എസ്,സോഷ്യല്‍ ഫോറസ്ട്രി വിഭാഗം പബ്ലിസിറ്റി ഓഫീസര്‍ ശ്രീ രാംകുമാര്‍,ഫോറസ്റ്റര്‍മാരായ ശ്രീ മോഹനന്‍ പിള്ള,ശ്രീ മത്തായിക്കുട്ടി എന്നിവര്‍ സംസാരിച്ചു.സോഷ്യല്‍ ഫോറസ്ട്രിയിലെ വിഷയ വിദഗ്ധരുടെ പാനലിലെ അംഗമായ ശ്രീ ശ്രീകണ്ഠന്‍ ബോധവല്കരണ ക്ലാസ്സ് നയിച്ചു. ഉച്ചയൂണിനു ശേഷം പരിസ്ഥിതിവിഷയങ്ങളിലെ മികച്ച ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. വൈകുന്നേരം നാലു മണിക്ക് ക്യാമ്പ് അവസാനിച്ചു.നടത്തിപ്പിലെ മികവും കുട്ടികളുടെ സജീവമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായിരുന്നു ക്യാമ്പ്.

Saturday, July 14, 2012

ഫിലിം ക്ലബ് - ഉദ്ഘാടനം

വിദ്യാരംഗം ഫിലിം ക്ലബ്ബ്
  ഉദ്ഘാടനവും സിനിമാ പ്രദര്‍ശനവും 

വിദ്യാര്‍ത്ഥികളില്‍ നല്ലൊരു സിനിമാ സംസ്കാരം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ടു് സദാനന്ദപുരം സ്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫിലിം ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം ശനിയാഴ്ച (14.07.2014)രാവിലെ പത്തു മണിക്കു് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശ്രീ.കല്ലമ്പലം വിജയന്‍ നിര്‍വഹിച്ചു. തുടര്‍ന്നു്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഇറാനിയന്‍ സംവിധായകന്‍
മജീദ് മജീദിയുടെ CHILDREN OF HEAVEN പ്രദര്‍ശനവും നടന്നു.

Friday, July 6, 2012

വായനവാരാഘോഷം - വിജയികള്‍

വായനവാരം (19.06.2012 മുതല്‍ 25.06.2012 വരെ)

വായനവാരം സദാനന്ദപുരം സ്കൂളിനു വായനോത്സവമായിരുന്നു. അഞ്ചു ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കു് വിവിധ സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിച്ചു. 

മത്സരവിജയികള്‍










Thursday, July 5, 2012

ബഷീര്‍ അനുസ്മരണം

ജൂലൈ 5
ബഷീര്‍ ചരമദിനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍
ഉച്ചയ്ക്ക് 1.30നു് സ്കൂള്‍ സെമിനാര്‍ ഹാളില്‍
ബഷീര്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
വിദ്യാരംഗം കണ്‍വീനര്‍ രാജു സാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
 തുടര്‍ന്നു് 'BASHEER THE MAN' ഡോക്യുമംന്ററി പ്രദര്‍ശനം നടന്നു.



സൂര്യകാന്തി

സൂര്യകാന്തി - മാസികാ പ്രസിദ്ധീകരണം

സദാനന്ദപുരം സ്കൂളിലെ എല്‍.പി.വിഭാഗത്തിന്റെ മാസിക 
- സൂര്യകാന്തി - രാവിലെ അസംബ്ലിയില്‍ പ്രകാശനം ചെയ്തു.

Saturday, June 30, 2012

സെമിനാര്‍-ലഹരിവിമുക്തകേരളം

ആരോഗ്യവകുപ്പും സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബും സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റും
സംയുക്തമായി ഇന്നു രാവിലെ ലഹരിവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു.
സ്കൂള്‍ അങ്കണത്തില്‍ നിന്നു് വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.തങ്കച്ചന്‍ പനവേലി ഉദ്ഘാടനം ചെയ്ത റാലി കക്കാട് ജംക്ഷന്‍ വരെ
പോയി തിരിച്ചു് സ്കൂളിലെത്തി സമാപിച്ചു. തുടര്‍ന്നു് നടന്ന സെമിനാറില്‍
തുടര്‍ന്നു നടന്ന ലഹരിവിമുക്ത സെമിനാര്‍, കൊട്ടാരക്കര പോലീസ്
സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ബെന്നിലാല്‍ ക്ലാസ്സെടുത്തു.



പ്രവേശനോത്സവം

സ്വാഗതം!
ഇതാ മറ്റൊരു അദ്ധ്യയന വര്‍ഷം കൂടി ആരംഭിക്കുകയായി.
ആവേശത്തോടെ, ആഹ്ലാദത്തോടെ, അഭിമാനത്തോടെ
ഈ അക്ഷരമുറ്റത്തേക്കത്തുന്ന എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം....
ഏവര്‍ക്കും നല്ലൊരു പുതുവര്ഷമാശംസിക്കുന്നു!
പ്രവേശനോത്സവം 2012-2013

Tuesday, June 26, 2012

പുകയില വിരുദ്ധ ദിനം

ഇന്നു് ജൂണ്‍ 26
ലോക പുകയില വിരുദ്ധ ദിനം!
മയക്കു മരുന്നുകളുടെ ഉപയോഗം ലോകമാകെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഈ മഹാ വിപത്തിനെതിരെ അണിനിരക്കാന്‍, ആവേശം പകരാന്‍, ഒരാഹ്വാനം!!!
സദാനന്ദപുരം സ്കൂളിലെ മയക്കുമരുന്നു വിരുദ്ധ ദിനാചരണവും റാലിയും...







Thursday, June 21, 2012

സൗജന്യയൂണിഫോം വിതരണം

SSAഫണ്ടു് ഉപയോഗിച്ചുള്ള സൗജന്യ യൂണിഫോമുകളുടെ വിതരണം ഇന്നു് രാവിലെ പതിനൊന്നു മണിക്കു നടന്നു.PTAപ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം വാര്ഡു് മെമ്പര്‍ ശ്രീ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.





Wednesday, June 20, 2012

ആരോഗ്യബോധവല്കരണ ക്ലാസ്സ്

സ്കൂള്‍  സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെയും ഹെല്‍ത്ത് ക്ലബ്ബിന്റെയും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ UP-HS-HSS വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ ഒരു ബോധല്കരണ ക്ലാസ്സ് നടന്നു. ക്ലാസ്സ് വാര്ഡ് മെമ്പര്‍ ശ്രീ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നെത്തിയ ഡോ.അജിത കുട്ടികള്‍ക്ക് ബോധല്ക്കരണം നല്കി. തുടര്‍ന്നു് സ്കൗട്ടിന്റെയും ഗൈഡിന്റെയും നേതൃത്വത്തില്‍ നടക്കുവാന്‍ പോകുന്ന ആരോഗ്യ ശുചീകരണ സര്‍വെയെപ്പറ്റി രക്ഷാകര്‍ത്താക്കള്‍ക്ക് വിശദീകരണവും നല്കി.

Monday, June 18, 2012

വിദ്യാരംഗം ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ചങ്ങമ്പുഴ അനുസ്മരണവും
സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 18.06.2012 തിങ്കളാഴ്ച ഉച്ചയ്ക്ക് 3മണിക്ക് നടന്നു.
ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.വി. പ്രകാശ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. അതേ വേദിയില്‍ തന്നെ ചങ്ങമ്പുഴ അനുസ്മരണവും നടന്നു. ശ്രീ. രവീന്ദ്രന്‍ നായര്‍ (പി.ടി..പ്രസിഡന്റ്) ആണു് ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തിയതു്.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ചന്ദ്രലേഖ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ. രാജുക്കുട്ടി, .ടി.കോര്‍ഡിനേറ്റര്‍ ശ്രീ.സോമശേഖരന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീ.പീറ്റര്‍ സാമുവല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു....




Tuesday, June 5, 2012

പരിസ്ഥിതിദിനാഘോഷം

ലോകപരിസ്ഥിതിദിനം

ഇന്നു് ജൂണ്‍ 5
ലോകമാകെ പ്രകൃതിസംരക്ഷണദിനമായി ആചരിക്കുന്നു.
സദാനന്ദപുരം സ്കൂളിലും ആഘോഷങ്ങളുടെ ആവേശനിമിഷങ്ങള്‍...