Monday, December 31, 2012

ധന്യനിമിഷങ്ങള്‍

സദാനന്ദപുരം സ്കൂളിനു് ഇതു് ധന്യ മുഹൂര്‍ത്തങ്ങള്‍!
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗുരുവന്ദനവും
പൂര്‍വവിദ്യാര്‍ത്ഥിസംഗമവും ഏവര്‍ക്കുംഅവിസ്മരണീയ നിമിഷങ്ങളെ സമ്മാനിച്ചു.
ഡിസംബര്‍ 28 വെള്ളിയാഴ്ച രാവിലെ 10മണിക്കു് ആദരണീയനായ കൊല്ലം ജില്ലാ കളക്ടര്‍
ശ്രീ.പി.ജി.തോമസ് I.A.S. ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബഹ്മാനപ്പെട്ട പി.ടി.എ.പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങിനു്
പ്രിന്‍സിപ്പാള്‍ ശ്രീ.രാജമോഹനന്‍സ്വാഗതം അര്‍പ്പിച്ചു.




സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ശ്രീ.കെ.നടരാജന്‍ മുഖ്യ പ്രഭാഷണവും
ഹെഡ്മിസ്ട്രസ് ശ്രീമതി.ചന്ദ്രലേഖ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സദാനന്ദപുരത്തിന്റെ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ കെടാത്തിരി പകര്‍ന്ന 
നാല്പതോളം ഗുരുനാഥന്മാരെ കളക്ടര്‍ പൊന്നാടയണിയിച്ചു് ആദരിച്ചു.
പോയകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കുറേ നിമിഷങ്ങള്‍!!!
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കു് അവരുടെ അന്നത്തെ അദ്ധ്യാപകരെ കാണാനും ഇതൊരു സുവര്‍ണ്ണാവസരമായി...
ഉച്ചയ്ക്കു് 2മണിയോടെ അവസാനിച്ച കാര്യപരിപാടിയില്‍സ്കുള്‍ ഗൈഡ് ടീമിന്റെ കലാവിരുന്നും ഹൃദ്യാനുഭവമായി.

Friday, December 14, 2012

ഊര്‍ജ്ജസംരക്ഷണദിനത്തില്‍ സമ്മാനമഴ

ഊര്‍ജ്ജസംരക്ഷണദിനത്തില്‍ കെ.എസ് ഇ ബി യുടെ 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം'പരിപാടിയില്‍ ഒന്നാം സമ്മാനാര്‍ഹനായ വിഷ്ണു വിജയന് (9B)  ഹെഡ്മിസ്ട്രസ് ജി.ചന്ദ്രലേഖ ടീച്ചര്‍ കാഷവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിയ്ക്കുന്നു





കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും കേരളാ എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയാണ് 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം' .ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയും ഊര്‍ജ്ജ സംരക്ഷണം ഫലപ്രദമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Monday, December 10, 2012

കന്യാകുമാരിയാത്ര

ത്രിവേണീസംഗമത്തിലേക്കു്....
സദാനന്ദപുരം സ്കൂളില്‍ നിന്നുള്ള പഠന-വിനോദ യാത്ര
ഡിസംബര്‍ 5(ബുധന്‍), 6(വ്യാഴം) ദിവസങ്ങളില്‍ നടന്നു.
സദാനന്ദപുരം മുതല്‍ വിവേകാനന്ദപുരം വരെ അനുഭവധന്യമായ ഒരു യാത്ര...!
തിരുവിതാം കൂറിന്റെ ചരിത്രമുറങ്ങുന്ന വഴികളിലൂടെ രണ്ടു ദിവസം.
( ശംഖുമുഖം - കോവളം - തൃപ്പരപ്പു് - പത്മനാഭപുരം കൊട്ടാരം
ശുചീന്ദ്രം - വട്ടക്കോട്ട - കന്യാകുമാരി - വിവേകാനന്ദപ്പാറ )