Monday, December 31, 2012

ധന്യനിമിഷങ്ങള്‍

സദാനന്ദപുരം സ്കൂളിനു് ഇതു് ധന്യ മുഹൂര്‍ത്തങ്ങള്‍!
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗുരുവന്ദനവും
പൂര്‍വവിദ്യാര്‍ത്ഥിസംഗമവും ഏവര്‍ക്കുംഅവിസ്മരണീയ നിമിഷങ്ങളെ സമ്മാനിച്ചു.
ഡിസംബര്‍ 28 വെള്ളിയാഴ്ച രാവിലെ 10മണിക്കു് ആദരണീയനായ കൊല്ലം ജില്ലാ കളക്ടര്‍
ശ്രീ.പി.ജി.തോമസ് I.A.S. ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബഹ്മാനപ്പെട്ട പി.ടി.എ.പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങിനു്
പ്രിന്‍സിപ്പാള്‍ ശ്രീ.രാജമോഹനന്‍സ്വാഗതം അര്‍പ്പിച്ചു.




സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ശ്രീ.കെ.നടരാജന്‍ മുഖ്യ പ്രഭാഷണവും
ഹെഡ്മിസ്ട്രസ് ശ്രീമതി.ചന്ദ്രലേഖ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സദാനന്ദപുരത്തിന്റെ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ കെടാത്തിരി പകര്‍ന്ന 
നാല്പതോളം ഗുരുനാഥന്മാരെ കളക്ടര്‍ പൊന്നാടയണിയിച്ചു് ആദരിച്ചു.
പോയകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കുറേ നിമിഷങ്ങള്‍!!!
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കു് അവരുടെ അന്നത്തെ അദ്ധ്യാപകരെ കാണാനും ഇതൊരു സുവര്‍ണ്ണാവസരമായി...
ഉച്ചയ്ക്കു് 2മണിയോടെ അവസാനിച്ച കാര്യപരിപാടിയില്‍സ്കുള്‍ ഗൈഡ് ടീമിന്റെ കലാവിരുന്നും ഹൃദ്യാനുഭവമായി.

Friday, December 14, 2012

ഊര്‍ജ്ജസംരക്ഷണദിനത്തില്‍ സമ്മാനമഴ

ഊര്‍ജ്ജസംരക്ഷണദിനത്തില്‍ കെ.എസ് ഇ ബി യുടെ 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം'പരിപാടിയില്‍ ഒന്നാം സമ്മാനാര്‍ഹനായ വിഷ്ണു വിജയന് (9B)  ഹെഡ്മിസ്ട്രസ് ജി.ചന്ദ്രലേഖ ടീച്ചര്‍ കാഷവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിയ്ക്കുന്നു





കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും കേരളാ എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയാണ് 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം' .ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയും ഊര്‍ജ്ജ സംരക്ഷണം ഫലപ്രദമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Monday, December 10, 2012

കന്യാകുമാരിയാത്ര

ത്രിവേണീസംഗമത്തിലേക്കു്....
സദാനന്ദപുരം സ്കൂളില്‍ നിന്നുള്ള പഠന-വിനോദ യാത്ര
ഡിസംബര്‍ 5(ബുധന്‍), 6(വ്യാഴം) ദിവസങ്ങളില്‍ നടന്നു.
സദാനന്ദപുരം മുതല്‍ വിവേകാനന്ദപുരം വരെ അനുഭവധന്യമായ ഒരു യാത്ര...!
തിരുവിതാം കൂറിന്റെ ചരിത്രമുറങ്ങുന്ന വഴികളിലൂടെ രണ്ടു ദിവസം.
( ശംഖുമുഖം - കോവളം - തൃപ്പരപ്പു് - പത്മനാഭപുരം കൊട്ടാരം
ശുചീന്ദ്രം - വട്ടക്കോട്ട - കന്യാകുമാരി - വിവേകാനന്ദപ്പാറ )

Monday, November 12, 2012

കായികനേട്ടം

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍
സദാനന്ദപുരം സ്കൂളിനു് മികച്ച നേട്ടം!
എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍
അഭിമാനാര്‍ഹമായ വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
സ്റ്റാഫിന്റെയും രക്ഷാകര്‍ത്താക്കളുടെയും അഭിനന്ദനങ്ങള്‍!!!
കായികപരിശീലനം നല്കാന്‍ പ്രത്യേകം അദ്ധ്യാപകനില്ലാഞ്ഞിട്ടും നല്ല
വിജയം നേടാനായതു് രണ്ടുമൂന്നു് അദ്ധ്യാപകരുടെയും അഭ്യുദയ കാംക്ഷികളായ
ചില നാട്ടുകാരുടെയും ആത്മാര്‍ത്ഥമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണു്....

റവന്യു ജില്ലാ മത്സരത്തിലേക്കു് യോഗ്യത നേടിയവര്‍ -
 


 


Tuesday, November 6, 2012

കൊട്ടാരക്കര ഉപജില്ലാ മേള 2012-2013



കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി.മേള
ഇന്നു രാവിലെ 10.30നു് വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.തങ്കച്ചന്‍ പനവേലി ഉദ്ഘാടനം ചെയ്തു.
                             






Monday, November 5, 2012

'വെളിച്ചം' മൂന്നാം ലക്കം

സദാനന്ദപുരം സ്കൂള്‍ വിദ്യാരംഗത്തിന്റെ മുഖപത്രമായ
വെളിച്ചത്തിന്റെ മൂന്നാം ലക്കം
അസംബ്ലിയില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.ഒ.രാജുക്കുട്ടി പ്രകാശനം ചെയ്തു.
പത്രത്തിന്റെ എഡിറ്റര്‍ സ്വാതി പത്രം ഏറ്റുവാങ്ങി.

Thursday, November 1, 2012

കേരളപ്പിറവിദിനാഘോഷം

"കേരളമെന്നപേര്‍ കേട്ടാലോ തിളയ്ക്കണം
  ചോര നമുക്കു ഞരമ്പുകളില്‍"
                              - വള്ളത്തോള്‍

മലയാളദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി 
സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങള്‍.
നാടന്‍പാട്ടു്
കാവ്യാഞ്ജലി
പ്രസംഗം
മലയാളിയായതില്‍ അഭിമാനിക്കൂ...!






Tuesday, October 30, 2012

സര്‍ഗ്ഗവേദി - 2012

വിദ്യാരംഗം കലാസാഹിത്യ വേദി 
ഏകദിന ശില്പശാല - സര്‍ഗ്ഗവേദി 2012

വിദ്യാരംഗം എഴുത്തുകൂട്ടത്തിന്റെയും വായനക്കൂട്ടത്തിന്റെയും
ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യ ശില്പശാല - സര്‍ഗ്ഗവേദി 2012 -
സദാനന്ദപുരം സ്കളിലെ കുട്ടികള്‍ക്കു് നല്ലൊരനുഭവമായി....
ശില്പശാലയില്‍ രൂപംകൊണ്ട പതിപ്പു്

രാവിലെ 10.30നു് ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ശ്രീ.പീറ്റര്‍ സാമുവല്‍ സര്‍ഗ്ഗവേദി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു് വിദ്യാരംഗം കണ്‍വീനര്‍ ശ്രീ.രാജു ശില്പശാലയില്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
നൂറോളം കുട്ടികള്‍ക്കു് സര്‍ഗ്ഗവേദിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.
കഥയും കവിതയും ചിത്രരചനയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രക്രിയാബന്ധിതമായ
ഒരു ക്ലാസ്സായിരുന്നു ഒരുദിവസം നീണ്ടുനിന്ന സര്‍ഗ്ഗവേദി!







Friday, October 19, 2012

സ്കൂള്‍കലോത്സവം

പ്ലാറ്റിനം ജൂബിലിയ്ക്കു പിറകേ സ്കൂള്‍ കലോത്സവം!
സ്കൂളിനാകെ ഒരുത്സവപ്രതീതി തന്നെ.

Thursday, October 18, 2012

പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

ഇതു് സദാനന്ദപുരം സ്കൂളിനു് അവിസ്മരണീയ ദിനം!
പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം!!

Friday, October 5, 2012

SCHOOL SPORTS MEET 2012-2013

സ്കൂള്‍ കായികോത്സവം 2012-2013
ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള
കുട്ടികളുടെ കായിതശേഷിയുടെ മാറ്റുരയ്ക്കല്‍!
എല്ലാ കുട്ടികളെയും നാലു ഹൗസ് ആക്കിക്കൊണ്ടായിരുന്നു
മത്സരങ്ങളെല്ലാം നടന്നതു്.
ഓരോ ഹൗസിനും മേല്‍നോട്ടം വഹിക്കുവാന്‍ മിടുക്കരായ അദ്ധ്യാപകരും.
ട്രാക്കുകളില്‍ ആവേശത്തിന്റെയും ആര്‍പ്പുവിളികളുടെയും അലയൊലികള്‍...!
FASTEST OF






Thursday, October 4, 2012

ഗാന്ധിമാര്‍ഗ്ഗം


പരിസരശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ
തൊഴിലിന്റെ മഹത്വമറിഞ്ഞുകൊണ്ടു്,
സേവനത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ചുകൊണ്ടു്,
സദാനന്ദപുരം സ്കൂളിലെ സേവനദിനാഘോഷം...


Monday, October 1, 2012

സ്കൂള്‍ പാര്‍ലമെന്റ് 2012-2013

ജനാധിപത്യ ബോധത്തിന്റെ
നല്ല പാഠങ്ങള്‍ പകരുന്ന പ്രക്രിയയാണു്
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു്.
സദാനന്ദപുരം സ്കൂളില്‍ മാതൃകാപരമായിത്തന്നെ
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായി.
ഈ അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍ ചെയര്‍മാനായി
- ലെ അനന്ദു   തെരഞ്ഞെടുക്കപ്പെട്ടു.
 വൈസ് ചെയര്‍ പേഴ്സണ്‍ -  


Friday, September 28, 2012

പ്രകൃതി സൗഹാര്‍ദ്ദ ഉപഭോക്തൃ ദിനാചണം

സദാനന്ദപുരം സ്കൂളിനു് വേറിട്ടൊരനുഭവം!
പ്രകൃതി സൗഹാര്‍ദ്ദ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി 
മാതൃഭൂമി സീഡിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും 
സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 
നാടന്‍ കാര്‍ഷിക വിപണന മേള കുട്ടികള്‍ക്ക് 
നവ്യാനുഭവമായി....

Saturday, September 22, 2012

FREE SOFTWARE DAY

അറിവ് തലമുറകളില്‍ നിന്നു് തലമുറകളിലേക്ക്
പകര്‍ന്നു കിട്ടിയതാണു് നമ്മളിന്നു കാണുന്ന പുരോഗതികളെല്ലാം.
അറിവിന്റെ കുത്തകവല്കരണത്തിനെതിരെ,
വിജ്ഞാനത്തിന്റെ സ്വകാര്യവല്കരണത്തിനെതിരെ
മാനവരാശിയെ ഒരുമിപ്പിക്കുവനാണു് സ്വതന്ത്ര സോപ്റ്റ് വെയര്‍
എന്നൊരാശയം രൂപം കൊണ്ടതു്.
കേരള ഗവണ്മെന്റിന്റെ പഠനപദ്ധതികളെല്ലാം ഫ്രീ സോപ്റ്റുവെയറിലാണു്.
സെപ്തംബര്‍ 15 നമ്മള്‍ FREE SOFTWARE DAY ആയി ആചരിക്കുന്നു...

Wednesday, September 5, 2012

അദ്ധ്യാപകദിനം

"ഗുരുര്‍ ബ്രഹ്മഃ ഗുരുര്‍ വിഷ്ണുഃ
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുര്‍ സാക്ഷാത് പരബ്രഹ്മ
തസ്മൈഃ ശ്രീ ഗുരവേ നമഃ"

ഇന്ന് സെപ്തംബര്‍ 5
അദ്ധ്യാപകദിനം. അറിവിന്റെ നിറകതിര്‍ ചൊരിയുന്ന ആചാര്യപരമ്പരയെ
ആദരിക്കുവാനും പ്രത്യേകം ഒരു ദിവസം!


Saturday, August 25, 2012

ഓണാഘോഷം - 2012


വീണ്ടുമൊരോണത്തിന്റെ പൂപ്പൊലിയുയരുകയാണു്.
സദാനന്ദപുരം സ്കൂള്‍ ഓണാഘോഷത്തിമിര്‍പ്പില്‍...!
ഓണത്തിന്റെ സൗന്ദര്യമത്രയും പകര്‍ത്തിവച്ച പൂക്കളങ്ങള്‍...!
ഓരോ ക്ലാസ്സിനും ഓരോ പൂക്കളം.
എല്ലാവരം മത്സരത്തിന്റെ ആവേശത്തിലാണു്.
അതിനിടയില്‍ ഓണക്കളികളും ഓണപ്പാട്ടുകളും. 
ഉച്ചയൂണിനു ശേഷം വിദ്യാരംഗം ഫിലിം ക്ലബ്ബ്
അണിയിച്ചൊരുക്കിയ നയനോത്സവം...!
 കാഴ്ച - 2012 
ചലച്ചിത്രോത്സവം...!


കാഴ്ച - 2012 (ഫിലിം ഫെസ്റ്റിവല്‍)

ഇത്തവണ സദാനന്ദപുരം സ്കൂളിനു് 
ഓണാഘോഷം ഒരുത്സവം തന്നെ!
ഓണത്തോടനുബന്ധിച്ച് വിദ്യാരംഗം ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന
രണ്ടു ദിവസത്തെ ചലച്ചിത്രോത്സവം! 
ആഗസ്റ്റ് 24, 25 തീയതികളില്‍....

Friday, August 24, 2012

വെളിച്ചം - ഓണപ്പതിപ്പ്

വിദ്യാരംഗത്തിന്റെ മുഖപത്രമായ വെളിച്ചത്തിന്റെ
രണ്ടാം ലക്കം - ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു.
ഓണാഘോഷത്തിന്റെ നിറച്ചാര്‍ത്തില്‍
ഓണപ്പതിപ്പിനും വര്‍ണമേളങ്ങളുടെ നിറപ്പകിട്ടു്...!
പേജു് ഒന്നു്

പേജു് രണ്ടു്