Monday, August 15, 2011

സുരക്ഷാ ക്ലബ്ബ് ഉദ്ഘാടനം

സദാനന്ദപുരം സ്കൂള്‍ സുരക്ഷാ ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ശ്രീ പ്രേംകുമാറും ഹെല്പ് ഡസ്ക് ഉദ്ഘാടനം പി.റ്റി.എ.പ്രസിഡന്റ്  രവീന്ദ്രന്‍ നായരും  നിര്‍വ്വഹിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജി ചന്ദ്രലേഖ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ കെ.ഓ.രാജുക്കുട്ടി സ്വാഗതം ആശംസിച്ചു. ശ്രീ സോമശേഖരന്‍(സുക്ഷാക്ലബ്ബ് ഇന്‍സ്ട്രക്ടര്‍),ശ്രീമതി ജയ(ഹെല്പ് ഡസ്ക് കണ്‍വീനര്‍),ശ്രീ കുഞ്ഞുക്കുട്ടന്‍ (പി.റ്റി.എ.അംഗം) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
തുടര്‍ന്ന് കൊട്ടാരക്കു ഫയര്‍ ഫോഴ്സില്‍ നിന്നെത്തിയ ശ്രീ.മനോജ് ദുരന്ത നിവാരണ ബോധവല്കരണ ക്ലാസ്സ് നയിച്ചു


ഇക്കോ ക്ലബ്ബ്-വാഴത്തോട്ടം

ഇക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബായ ഹരിതത്തിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വാഴത്തോട്ടം നിര്‍മ്മിക്കുന്നു.മാതൃഭൂമി ദിമപ്പത്രത്തിന്റെ സംരംഭമായ സീഡ് പരിപാടിയുടെ ഭാഗമായാണ് ഇത്.കൃഷിയുടെയും സംസ്കാരത്തിന്റയും നന്മയുടെയും സന്ദേശം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എന്നതാണ് ക്ലബ്ബിന്റെ മുദ്രാവാക്യം

വിദ്യാരംഗം -വായനാദിന മത്സര വിജയികള്‍ക്ക് സമ്മാനദാനം

വിദ്യാരംഗംകലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സകൂള്‍ അസംബ്ലിയില്‍ വച് സീനിയര്‍ അസിസ്റ്ന്റ് ശ്രീ പീറ്റര്‍ ശാമുവേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു


Sunday, June 5, 2011

ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും (പരിഭാഷ: ബലരാമന്‍)

മാതൃഭൂമിയോട് കടപ്പാട്,വിദ്യാഭ്യാസ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്നത് (ഭൂമി പിടിച്ചെടുക്കാന്‍ വന്ന വെള്ളക്കാരോട് 1854 മാര്‍ച്ച് 11-ന് സിയാറ്റില്‍ ഗോത്രത്തലവന്‍ നടത്തിയ കാലാതിവര്‍ത്തിയായ വാക്കുകളുടെ മലയാളം. തങ്ങള്‍ക്ക് കീഴടങ്ങി, ഭൂമി കൈമാറണം എന്ന് വെള്ളക്കാരുടെ ഗവര്‍ണര്‍ ഐസക് സ്റ്റീവന്‍സ് പറഞ്ഞപ്പോള്‍ ഉയരക്കുറവുള്ള അയാളുടെ തലയില്‍ കൈ വെച്ചുകൊണ്ടാണ് സിയാറ്റില്‍ മൂപ്പന്‍ സംസാരിച്ചത്. ലസ്ഹൂട്ട്‌സീഡ് എന്ന റെഡ് ഇന്ത്യന്‍ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരാള്‍ അത് വേറൊരു പ്രാദേശിക ഭാഷയായ ചിനൂക് ജാര്‍ഗണിലേക്ക് പുനരെഴുതി. കവിയും വൈദീകനുമായ ഹെന്റി.എ.സ്മിത്ത് ചിനൂക് ജാര്‍ഗണില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കവിത തുളുമ്പുന്ന ഈ പ്രഭാഷണം പാരിസ്ഥിതികവും ജൈവീകവുമായ ഒരവബോധത്തിലേക്കുള്ള ചൂണ്ടുപലകയാണ്.)

എങ്ങനെയാണ് ആകാശം വില്‍ക്കുക, ഭൂമിയുടെ ചൂടും? ഞങ്ങള്‍ക്ക് ഇത് മനസ്സിലാവില്ല. വായുവിന്റെ ശുദ്ധിയും വെള്ളത്തിന്റെ തിളക്കവും നിങ്ങളുടേതല്ലെങ്കില്‍ അതെങ്ങിനെ വാങ്ങാന്‍ കഴിയും?

ഈ ഭൂമിയുടെ ഓരോ ഭാഗവും എന്റെ ആളുകള്‍ക്ക് പവിത്രമാണ്. തിളങ്ങുന്ന ഓരോ ഇല നാമ്പും, ഓരോ മണല്‍ത്തീരവും, ഇരുണ്ട കാനനത്തിലെ ഓരോ കോടമഞ്ഞിന്‍ ശകലവും മൂളുന്ന ഷഡ്പദവും എന്റെ ആളുകളുടെ ഓര്‍മകളിലും അനുഭവങ്ങളിലും പരിപാവനമാണ്. ഈ മരങ്ങള്‍ക്കുള്ളിലൂടെ ഒഴുകുന്ന നീരിലെല്ലാം ചുവന്ന മനുഷ്യന്റെ സ്മരണകളുണ്ട്.

നക്ഷത്രങ്ങള്‍ക്കിടയിലൂടെ നടക്കാനിറങ്ങുമ്പോള്‍ വെള്ളക്കാരന്റെ പരേതാത്മാക്കള്‍ അവരുടെ ജന്മദേശം മറന്നുപോകും. ഞങ്ങളുടെ പരേതാത്മാക്കള്‍ ഒരിക്കലും ഈ മനോഹരഭൂമി മറക്കില്ല, കാരണം അത് ചുവന്ന മനുഷ്യന്റെ അമ്മയാണ്. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്, ഭൂമി ഞങ്ങളുടേയും. സുഗന്ധവാഹികളായ ഈ പുഷ്പങ്ങള്‍ ഞങ്ങളുടെ സഹോദരിമാരാണ്; ഈ മാന്‍, കുതിര, വന്‍പരുന്ത്, ഇതെല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്. പാറകള്‍ നിറഞ്ഞ പര്‍വതശിഖരങ്ങള്‍, പുല്‍മേടുകളിലെ നീരുകള്‍, കുതിരക്കുട്ടിയുടെ ശരീരോഷ്മാവ്, മനുഷ്യന്‍...ഇതെല്ലാം ഒരേ കുടുംബത്തിന്റേതാണ്.
അതിനാല്‍ വാഷിങ്ടണിലെ വലിയ മൂപ്പന്‍ ഞങ്ങളോട് ഭൂമി ചോദിക്കുമ്പോള്‍ ഞങ്ങളോട് വളരെയേറെയാണ് അദ്ദേഹം ചോദിക്കുന്നത്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സ്ഥലം മാറ്റിയിടുമെന്ന് വലിയ മൂപ്പന്‍ പറയുന്നു.

ഞങ്ങള്‍ ആ വാഗ്ദാനം പരിഗണിക്കാം. പക്ഷേ അതെളുപ്പമായിരിക്കില്ല. കാരണം ഈ മണ്ണ് ഞങ്ങള്‍ക്ക് വളരെ പവിത്രമാണ്. ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളമൊന്നും വെറും വെള്ളമല്ല ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ്. ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍, അത് പവിത്രമാണെന്ന് നിങ്ങളോര്‍ക്കണം, അത് പവിത്രമാണെന്നും ആ തടാകത്തിലെ തെളിവെള്ളത്തിലുള്ള ഓരോ പ്രതിഫലനത്തിനും എന്റെ ആളുകളുടെ സംഭവങ്ങളെയും ഓര്‍മകളെയും പറ്റി പറയാനുണ്ടെന്നും നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. ആ വെള്ളത്തിന്റെ മര്‍മരം എന്റെ പൂര്‍വ്വപിതാക്കളുടെ ശബ്ദമാണ്.

നദികള്‍ ഞങ്ങളുടെ സഹോദരന്മാരാണ്, അവരാണ് ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നത്്. ഈ പുഴകള്‍ ഞങ്ങളുടെ തോണികളെ വഹിക്കും, ഞങ്ങളുടെ മക്കളുടെ വിശപ്പടക്കു. ഞങ്ങള്‍ സ്വന്തം നാട് വില്‍ക്കുകയാണെങ്കില്‍, നിങ്ങളോര്‍ക്കണം,നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക-ഈ നദികള്‍ ഞങ്ങളുടെയും നിങ്ങളുടെയും സഹോദരന്മാരാണെന്ന്, നിങ്ങള്‍ ഏത് സഹോദരനോടും കാട്ടുന്ന കനിവ് നദികളോടും കാട്ടുക.

വെള്ളക്കാരന് ഞങ്ങളുടെ രീതികളറിയില്ലെന്നറിയാം. ഭൂമിയുടെ ഏത് ഭാഗവും അവന് ഒരേ പോലെയാണ്, കാരണം അവന്‍ രാത്രി വരികയും ഭൂമിയില്‍ നിന്ന് വേണ്ടതെടുക്കുകയും ചെയ്യുന്നവനാണ്. ഭൂമി അവന് സഹോദരനല്ല, ശത്രുവാണ്. അതിനെ കീഴടക്കിക്കഴിഞ്ഞാല്‍ അവന്‍ മുന്നേറും. അച്ഛന്റെ കുഴിമാടം അവന്‍ പിന്നിലുപേക്ഷിക്കും, അവനതില്‍ വിഷമവുമില്ല. അവന്‍ സ്വന്തം മക്കളില്‍ നിന്നാണ് ഭൂമി തട്ടിയെടുക്കുന്നത്, അതിലും അവന് വിഷമമില്ല. അച്ഛന്റെ കുഴിമാടവും മക്കളുടെ ജന്മാവകാശവും അവന്‍ മറന്നുപോകും. അവന്റെ മാതാവായ ഭൂമിയേയും സഹോദരനായ ആകാശത്തെയും വിലക്ക് വാങ്ങിച്ച വസ്തുക്കളെയെന്ന പോലെയാണവന്‍ കൈകാര്യം ചെയ്യുക, കൊള്ളയടിക്കാനും കന്നുകാലികളെയോ മണിമുത്തുക്കള്‍ പോലെയോ വില്‍ക്കാനുമുള്ള വസ്തുക്കള്‍. അവന്റെ ആര്‍ത്തി ഭൂമിയെ വിഴുങ്ങും, മരുഭൂമി മാത്രം ബാക്കിയാവും.

എനിക്കറിയില്ല. ഞങ്ങളുടെ രീതികള്‍ നിങ്ങളില്‍ നിന്ന് വിഭിന്നമാണ്. നിങ്ങളുടെ നഗരങ്ങളുടെ കാഴ്ച ചുവന്ന മനുഷ്യന്റെ കണ്ണുകള്‍ക്ക് വേദനാജനകമാണ്. വെള്ളക്കാരന്റെ നഗരങ്ങളില്‍ ശാന്തമായൊരിടമില്ല. വസന്തത്തില്‍ ഇലകള്‍ വളരുന്നതും ഷഡ്പദങ്ങളുടെ ചിറകിളകുന്നതും കേള്‍ക്കാനിടമില്ല. ഘടഘടാരവങ്ങള്‍ കാതുകളെ അപമാനിക്കുന്നത് പോലയേ തോന്നൂ. വാനമ്പാടിയുടെ ഏകാന്തവിലാപവും രാത്രികാലത്ത് കുളക്കരയിലെ തവളകളുടെ കരച്ചിലും കേള്‍ക്കാനാവില്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെന്താണുണ്ടാവുക? ഞാനൊരു ചുവന്ന മനുഷ്യനാണ്, എനിക്ക് മനസ്സിലാവുന്നില്ല. പൈന്‍ തളിരുകളുടെ മണമുള്ള, പുതുമഴയാല്‍ ശുദ്ധമായ കാറ്റിന്റെ സുഗന്ധവും തടാകത്തിനു മീതെ അതടിക്കുന്നതിന്റെ ഒച്ചയുമാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

ചുവന്നവന് വായു അമൂല്യമാണ്, കാരണം മൃഗവും മരവും മനുഷ്യനും പങ്കിടുന്നത് അതേ ശ്വാസമാണ്. അവന്‍ ശ്വസിക്കുന്ന വായുവിനെ വെള്ളക്കാരന്‍ ശ്രദ്ധിക്കാറില്ല. മരണശയ്യയിലെ മനുഷ്യനെപ്പോലെ അവന്റെ മൂക്ക് നാറ്റം പോലുമറിയാത്തവിധം മരവിച്ചിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ഭൂമി വില്‍ക്കുകയാണെങ്കില്‍ ഈ വായു ഞങ്ങള്‍ക്കമൂല്യമാണെന്ന് നിങ്ങളോര്‍ക്കണം, വായു താങ്ങിനിര്‍ത്തുന്ന ജീവനാണ് അതിന്റെ ആത്മാവെന്നും.

ഞങ്ങളുടെ മുത്തച്ഛന്മാര്‍ക്ക് പ്രാണവായു നല്‍കിയ കാറ്റ് തന്നെയാണ് അവരുടെ അന്ത്യശ്വാസം ഏറ്റുവാങ്ങിയതും. ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍ വെള്ളക്കാരന് പോലും പുല്‍മേട്ടിലെ പൂക്കളുടെ ഗന്ധവാഹിയായകാറ്റ് അറിയുവാനുള്ള ഇടമാവുന്ന വിധം അതിനെ പവിത്രമായി മാറ്റിവെക്കണം. അങ്ങിനെ, ഭൂമി വാങ്ങാമെന്ന നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ പരിഗണിക്കാം. സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ഒരു വ്യവസ്ഥ വെയ്ക്കും -വെള്ളക്കാരന്‍ ഈ ഭൂമിയിലെ മൃഗങ്ങളെ അവന്റെ സഹോദരങ്ങളായി കാണണം.

ഞാനൊരു പ്രാകൃതനാണ്, എനിക്ക് വേറൊരു രീതിയും അറിയില്ല. ഓടുന്ന വണ്ടിയിലിരുന്ന് വെള്ളക്കാര്‍ വെടിവെച്ച് വീഴ്ത്തിയ ആയിരക്കണക്കിന് കാട്ടുപോത്തുകളുടെ ദേഹങ്ങള്‍ പുല്‍മേടുകളില്‍ ചീഞ്ഞുനാറുന്നത് ഞാന്‍ കണ്ടു. ഞാനൊരു കാടനാണ്, ഞങ്ങള്‍ ഉപജീവനത്തിന് മാത്രം കൊല്ലുന്ന പോത്തിനേക്കാള്‍ എങ്ങിനെ ഒരു പുകവണ്ടിക്ക് പ്രാധാന്യം വരുമെന്ന് എനിക്കറിയില്ല. മൃഗങ്ങളില്ലാതെ മുഷ്യനെന്താണ്? എല്ലാ മൃഗങ്ങളും പോവുകയാണെങ്കില്‍ ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും. എല്ലാം പരസ്പര ബന്ധിതമാണ്.

അവരുടെ കാല്‍ക്കീഴിലെ മണ്ണില്‍ ഞങ്ങളുടെ പിതാമഹന്മാരുടെ ചാരമുണ്ടെന്ന് നിങ്ങള്‍ കുട്ടികളോടു പറഞ്ഞുകൊടുക്കണം. അവരാ മണ്ണിനെ മാനിക്കും, ഞങ്ങളുടെ ബന്ധുക്കളുടെ ജീവിതം കൊണ്ട് സമ്പന്നമാണ് ഈ ഭൂമിയെന്നവരോട് പറയണം. ഭൂമി നമ്മുടെ അമ്മയാണെന്ന് ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് പോലെ നിങ്ങളും മക്കളെ പഠിപ്പിക്കണം. ഭൂമിക്ക് എന്ത് സംഭവിച്ചാലും അതിന്റെ മക്കള്‍ക്കും അത് സംഭവിക്കും. മനുഷ്യര്‍ മണ്ണില്‍ തുപ്പിയാല്‍ അവര്‍ തങ്ങളെത്തന്നെയാണ് തുപ്പുന്നത്.

ഇത് ഞങ്ങള്‍ക്കറിയാം: ഭൂമി മനുഷ്യന്റെ സ്വത്തല്ല. മനുഷ്യന്‍ ഭൂമിയുടെ സ്വത്താണ്. രക്തം കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തുന്നത് പോലെ എല്ലാം പരസ്പര ബന്ധിതമാണ്.

ദൈവത്തെ ചങ്ങാതിയെപ്പോലെ കൂടെ കൊണ്ടുനടക്കുന്ന വെള്ളക്കാരനെയും പൊതുവായ ഈ ഭാഗധേയത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല. എന്തൊക്ക പറഞ്ഞാലും നമ്മളെല്ലാം സഹോദരന്മാരായിരിക്കും. നമുക്ക് കാണാം. വെള്ളക്കാരനൊരുനാള്‍ കണ്ടുപിടിച്ചേക്കാവുന്ന ഒരു കാര്യം ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ദൈവവും അതേ ദൈവം തന്നെയാണ്.

ഞങ്ങളുടെ ഭൂമിയുടെ ഉടമകളാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവന്റെയും ഉടമസ്ഥത നിങ്ങള്‍ക്കാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. പക്ഷേ നിങ്ങള്‍ക്കതിനാവില്ല. അവന്‍ മനുഷ്യന്റെ ദൈവമാണ്. അവന്റെ സ്‌നേഹം വെള്ളക്കാരനും ചുവന്നവനും ഒന്നുപോലെയാണ്. ഈ ഭൂമിയവന് അമൂല്യമാണ്, ഈ ഭൂമിയോട് ദ്രോഹം ചെയ്യുകയെന്നാല്‍ അതിന്റെ സൃഷ്ടാവിനെ അപാനിക്കലാണ്. വെള്ളക്കാരനും കടന്നുപോകും. മറ്റെല്ലാ ഗോത്രങ്ങള്‍ക്കും മുമ്പേ. ഓര്‍മ്മിക്കുക, സ്വന്തം കിടക്ക മലിനമാക്കിയാല്‍ ഒരു രാത്രി സ്വന്തം വിസര്‍ജനത്തില്‍ ശ്വാസം മുട്ടി മരിക്കും

Tuesday, March 22, 2011

ലോക വന ദിനം

2011 çÜÞµ ÕÈÕV×ÎÞÃí. ÎÞV‚í 21 çÜÞµ ÕÈÆßÈ¢. çµø{JßæÜ ÕÈc¼àÕß ØçCÄB{áÎÞÏß ÌtæMG ºßÜ ÕßÕøBZ §ÄÞ: ê

çµø{JßæÜ ¦Æc ÕÈc ¼àÕß ØçCÄÎÞÃí æȈßAÞ¢æÉGß. §ÄÞÃí 1950W æÉøßÏÞV ÕÈc¼àÕß ØçCÄÎÞÏÄí.çµø{JßæÜ ÕÈc¼àÕß ØçCÄB{ßW ÕßØíÄàVÃJßW ²KÞ¢ ØíÅÞÈÎÞÃí æÉøßÏÞV ÕÈc¼àÕß ØçCÄJßÈáUÄí.ØbÄdLÎÞÏß ÕßÙøßAáK ¦ÈAâGB{ᢠçµø{Jßæa ´çÆcÞ·ßµ ÉfßÏÞÏ ÎÜÎáÝAß çÕÝÞOÜᢠæÉøßÏÞùßæa ØÕßçÖ×ĵ{ÞÃí.

*ØߢÙBæ{ ¥ÕÏáæ¿ ØbÞÍÞÕßµ ¦ÕÞØÕcÕØíÅÏßW µÞÃÞX µÝßÏÞÕáK ÜÏY ØËÞøß ÉÞVAᢠºàCHß Õ{VJW çµdwÕᢠæȇÞV ØçCÄJßæa d
ÉçÄcµÄµ{ÞÃí.

*¥ÉâVÕÏßÈ¢ ÉfßÎã·ÞÆßµ{ÞÃí Éà‚ß ê ÕÞÝÞÈßÏáæ¿ dÉçÄcµÄ.
*ÎáJB, çÌ·âV ®Kà øIá ÍÞ·B{ÞÏßGÞÃí ÕÏÈÞ¿í ÕÈc¼àÕß ØçCÄ¢ ØíÅßÄß æº‡áKÄí.

*ÄßøáÕÈLÉáø¢ ¼ßˆÏßæÜ øIÞÎæJ ÕÈc¼àÕß ØçCÄÎÞÃí çÉMÞù.
*ºÞOW ÎÜÏHÞÈᢠÈfdÄ ¦ÎÏáÎÞÃí ºßKÞùßæa dÉçÄcµÄ.
*²øá ÎøJßæa çÉøßW ¥ùßÏæM¿áK çµø{JßæÜ ¯µ ÕÈc¼àÕß ØçCÄÎÞÃí æºLáøáÃß.

*ÉáÜß, µ¿áÕ, ÕßÕßÇÏßÈ¢ µáøBáµZ ®KßÕÏÞW ØÎãiÎÞÃí ºßNßÃß ØçCÄ¢.
*¥ÉâVÕÎÞÏ ÈàÜAáùßEßÏáæ¿ Ø¢øfÃÞVÅ¢ ÈßÜÕßW ÕK ØçCÄÎÞÃí µáùßEßÎÜ.

*çµø{JßæÜ ¦Æc ÉfßØçCÄÎÞÏ ÄçGAÞGßW(®ùÃÞµá{¢) 250W ¥Çßµ¢ ÄøB{ßÜáU Éfßµ{áIí.
*µIWAÞ¿áµ{ᢠÎøB{ᢠÈßùE ΢·{ÕÈJßW ²çGæùÏßÈ¢ çÆÖÞ¿È ÉfßµZ ÕæKJáæIKá ÎÞdÄΈ ºßÜLßµ{ᢠÕÞÕÜáµ{ᢠ§Õß¿æJ ÎÞdÄ¢ dÉçÄcµÄÏÞÃí. È·ødÉçÆÖJá ØíÅßÄß溇áK ΢·{ÕÈ¢ (®ùÃÞµá{¢) ÉfßØçCÄÎÞÃí Ø¢ØíÅÞÈ ÕÈ¢ÕµáMßæa µàÝßÜáU ¯xÕᢠæºùßÏ Ø¢øfßÄ dÉçÆÖ¢.

*çµø{JßW ÎÏßÜáµ{áæ¿ Ø¢øfÃÞVÅ¢ ØíÅÞÉß‚ßGáU ¯µ ØçCÄÎÞÃí ºâÜKâV (ÉÞÜAÞ¿í).
*ùàÁí ÄÕ{µZ ©ZæMæ¿ ÈßøÕÇß ØÕßçÖ× ¼Lá ØØc¼ÞÜB{áæ¿ ¦ÕÞØ çµdwÎÞÃí ¯xÕᢠ²¿áÕßÜÞÏß ÈßÜÕßWÕK ÎÜÌÞV ÕÈc¼àÕß ØçCÄ¢ (çµÞÝßçAÞ¿í).
*çµø{JßæÜ ¦Æc çÆÖàÏ ©ÆcÞÈÎÞÏ §øÕßµá{¢ ÕøÏÞ¿áµ{áæ¿ Ø¢øfà çµdwÎÞÃí.

*æÄæA §LcÏßæÜ ¯xÕᢠ©Ïø¢ µâ¿ßÏ æµÞ¿áÎá¿ßÏÞÏ ¦ÈÎá¿ß §øÕßµá{¢ çÆÖàçÏÞÆcÞÈJßÜÞÃí ØíÅßÄß æº‡áKÄí.
*¥ÄcÉâVÕÎÞÏ çºÞÜMáWçÎ¿í ¦ÕÞØ ÕcÕØíÅ ÎÄßæµGÞX çºÞÜÏáæ¿ ØÕßçÖ×ÄÏÞÃí.
*Õ¢ÖÈÞÖ Íà×Ãß çÈøß¿áK ØߢÙÕÞÜX µáøBáµ{áæ¿ dÉÇÞÈ ÄÞÕ{ÎÞÃí èØÜaí ÕÞÜß.

*çµø{JßæÜ çÆÖàçÏÞÆcÞÈB{ßW ¯xÕᢠæºùáÄÞÃí ÉÞOÞ¿á¢çºÞÜ. çºÞÜMáWçÎ¿í ¦ÕÞØÕcÕØíÅÏÞÃí §Õß¿æJÏᢠdÉçÄcµÄ.
*ÈÞÜá çÆÖàçÏÞÆcÞÈB{ᢠÈÞÜá ÕÈc¼àÕß ØçCÄB{ᢠØíÅßÄß æº‡áK çµø{JßæÜ ¯µ ¼ßˆÏÞÃí §¿áAß.

Monday, February 28, 2011

ഇന്ന് ദേശീയ ശാസ്ത്രദിനം

ഫെബ്രുവരി-28. ഭാരതത്തിന് ഈ ദിവസം ഒരു മാസത്തിന്റെ അവസാനമായിരുന്നില്ല. ഒരു യുഗത്തിന്റെ തുടക്കമായിരുന്നു-1928-ല്‍. ലോകം പ്രതിഭാശാലിയായ ഒരു ഭാരതീയന്റെ മുന്നില്‍ തലകുനിച്ച ദിവസം. “രാമന്‍ ഇഫക്ട്” എന്ന തന്റെ കണ്ടുപിടുത്തം അന്നാണ് സര്‍.സി.വി.രാമന്‍ പ്രഖ്യാപിച്ചത്. ഭാരതത്തെ ആ തികഞ്ഞ രാജ്യസ്നേഹി ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ദിവസം. തന്റെ മഹത്തായ കണ്ടുപിടുത്തത്തിന് 1930-ല്‍ “നോബല്‍ സമ്മാനം” തന്നെ നല്‍കി ലോകം അഭിനന്ദിച്ചപ്പോള്‍ ഫെബ്രുവരി 28, “ദേശീയ ശാസ്ത്ര ദിനമായി” പ്രഖ്യാപിച്ച് ഭാരതം ആ മഹാപ്രതിഭയെ ആദരിച്ചു. 
1988 നവംബര്‍ 7-ന് തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ആര്‍.ചന്ദ്രശേഖര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും എട്ടുമക്കളില്‍ രണ്ടാമനായാണ് രാമന്റെ ജനനം. അച്ഛന്‍ ഗണിതശാസ്ത്രവും ഭൌതീകശാസ്ത്രവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു.  വിദ്യാസമ്പന്നമായ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായത് കൊച്ചുരാമന്റെ വിദ്യാഭ്യാസത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. 11-ആം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ അദ്ദേഹം 1904-ല്‍ സ്വര്‍ണ്ണ മെഡലോടുകൂടി ഭൌതികശാസ്ത്രത്തില്‍ ബിരുദവും 1907-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കി. 1904-ല്‍ ബി.എസി. പാസ്സായപ്പോള്‍ ഏറ്റവും കുറഞ്ഞപ്രായത്തില്‍ ബിരുദം നേടുക എന്ന അതുല്യമായ നേട്ടംകൂടി രാമന്‍ കരസ്ഥമാക്കിയിരുന്നു.ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി ശ്രദ്ധ നേടി. 
1907-ല്‍ ഇന്‍ഡ്യന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്മെന്റില്‍ അസിസ്റ്റന്റ് അക്കൌണ്ടന്റ് ജനറലായി ഔദ്യോഗിക ജീവിതം തുടങ്ങിയ രാമന്‍ 1917- ല്‍ ആ ജോലി രാജിവച്ചു. തുടര്‍ന്ന് കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ പ്രൊഫസ്സറായി സേവനം തുടങ്ങിയ അദ്ദേഹം പഴയ ജോലിക്കിടെ സന്ദര്‍ശിച്ചിരുന്ന ഇന്ത്യന്‍ അസോസ്സിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌ (ഐ.എ.സി.എസ്സ്‌) -ല്‍ നടത്തിയിരുന്ന ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി. രാമന്റെ ഔദ്യോഗിക ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ഇത്. 
1921-ല്‍ ലണ്ടനിലെ പ്രഖ്യാതമായ ഒക്‌സ്‌ഫോഡില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ച്‌ രാമന്‍ പങ്കെടുത്തു.  ഇവിടെ നിന്ന്‌ തിരികെയുള്ള കപ്പല്‍ യാത്രക്കിടയില്‍ രാമന്‍ നടത്തിയ ചില നിരീക്ഷണങ്ങളാണ് ശാസ്ത്രത്തിന് അമൂല്യമായ പല സംഭാവനകളും നല്‍കാനിടയായത് .മെഡിറ്ററേനിയന്‍ ഭാഗം കഴിഞ്ഞു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ കടലിന്റെ നീലവര്‍ണം രാമനെ ചിന്തിപ്പിച്ചു. ആകാശത്തിന്റെ നിറമല്ലെന്നും പ്രകാശത്തിന്‌ ഏതൊ ഒരു മാറ്റം സംഭവിക്കുന്നുവെന്നും അദ്ദേഹം അനുമാനുച്ചു. പിന്നീട്‌ ഇതിന്റെ ശാസ്‌ത്രതത്വം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു. കടലിന്റെ നീലവര്‍ണം റേലിംഗ്‌ പ്രഭു അക്കാലത്ത്‌ പ്രസ്‌താപിച്ചിരുന്നതു പോലെ ആകാശത്തിന്റെ പ്രതിബിംബം കൊണ്ടല്ലന്നും മറിച്ച്‌ ജലതന്മാത്രകള്‍ പ്രകാശത്തെ വിസരണം ചെയ്യുന്നതുകൊണ്ടാണന്നും രാമന്‍ സിദ്ധാന്തിച്ചു.കടല്‍ വെള്ളത്തില്‍ ഹ്രസ്വതരംഗവര്‍ണങ്ങളായ വയലറ്റ്‌, ഇന്‍ഡിഗോ, നീല തുടങ്ങിയവയാണ്‌ ഏറ്റവും കൂടുതല്‍ വിസരണവിധേയമാകുന്നത്‌. ഇങ്ങനെയുള്ള നിറമാണ്‌ മൊത്തത്തില്‍ നീലനിറമായി തോന്നുന്നുതെന്ന്‌ രാമന്‍ വ്യക്തമാക്കി. രാമന്‍ തന്റെ ഗവേഷക വിദ്യാര്‍ത്ഥികളോടൊത്ത്‌ വിവിധതരം മാധ്യമങ്ങളിലൂടെ പ്രകാശം കടത്തിവിട്ട്‌ നിരന്തര പരീക്ഷണം നടത്തി. നിലവര്‍ണം സുതാര്യമായ ബെന്‍സീന്‍ലായനിയിലൂടെ കടന്നു പോകുമ്പോള്‍ മഞ്ഞ നിറമുണ്ടാകും. പ്രകാശകണങ്ങളായ ഫോട്ടേണുകള്‍ ദ്രാവകത്തിന്റെ തന്മാത്രകളുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. 1928 ഫെബ്രുവരി 28 ന് 'രാമന്‍ ഇഫക്‌ട്‌' എന്ന ശാസ്‌ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാര്‍ച്ച്‌ മാസം പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ സി.വി.രാമനും ശിഷ്യനായ കെ.എസ്‌. കൃഷ്‌ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു. ഈ കണ്ടുപിടിത്തത്തിന് 1930-ല്‍ രാമന് ലോകത്തെ പരമോന്നത ബഹുമതിയായ നോബല്‍ സമ്മാനം ലഭിച്ചു.
1929-ല്‍ ഇന്‍ഡ്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സി.വി.രാമന്‍ 1933-ല്‍ പ്രശസ്തമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ ഡയറക്ടറായി. 1948-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം 1949-ല്‍ തന്നെ സ്വന്തം ഗവേഷണ സ്ഥാപനമായ “രാമന്‍ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിച്ചു.
82-ം വയസില്‍ (1970 നവംബര്‍ 21-ന്‌) സര്‍.ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്ന  സി.വി. രാമന്‍ അന്തരിച്ചു.
കറതീര്‍ന്ന രാജ്യസ്നേഹിയായിരുന്ന അദ്ദേഹം തികഞ്ഞ ദേശീയവാദിയായാണ് അറിയപ്പെടുന്നത്. തന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം വിദേശ ഉപകരണങ്ങളെ ആശ്രയിക്കാതെ തദ്ദേശീയമായി ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. 1907 മേയ് 6-ന്  ലോകസുന്ദരി അമ്മാളിനെ വിവാഹം കഴിച്ച രാമന് ചന്ദ്രശേഖര്‍, രാധാകൃഷ്ണന്‍ എന്ന രണ്ടു പുത്രന്മാരാണുള്ളത്. ഇതില്‍ രാധാകൃഷ്ണനാണ് പില്‍ക്കാലത്ത് സ്പേസ് സയന്റിസ്റ്റ് എന്ന് നിലയില്‍ പ്രശസ്തനായത്. അതേപോലെതന്നെ അനന്തരവനായ എസ്‌. ചന്ദ്രശേഖറിന്‌ 1983-ല്‍ ഭൗതികശാസ്‌ത്ര സംഭാവനകള്‍ക്കുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
അംഗീകാരങ്ങള്‍: 
1. 1924-ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 
2. 1929-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ സ്ഥാനം ലഭിച്ചു. 
3. 1941-ല്‍ അമേര്‌ക്കയില്‍ നിന്നും ഫ്രാങ്ക്‌ലിന്‍ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോണിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) വിസിറ്റിംഗ്‌ പ്രോഫസറായി പ്രഭാഷണങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്‌. 
4. 1954-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം. 
5. 1957-ല്‍ അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ ലെനില്‍ പുരസ്‌കാരം. 
6. 1949-ല്‍ ദേശീയ പ്രൊഫസര്‍ പദവി നല്‌കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു.
സി.വി. രാമന്റെ പ്രശസ്‌തമായ വാചകം“ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്‌ കരുതല്‍ ധനമായ സ്വര്‍ണമോ, ബാങ്ക്‌ നിക്ഷേപമോ, ഫാക്‌ടറികളോ അല്ല, മറിച്ച്‌ ഇവിടുത്തെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്‌“.