Friday, December 31, 2010
സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള അവധിക്കാല ഐ.ടി.പരിശീലനം -വിവിധ ദൃശ്യങ്ങള്‍
Monday, December 27, 2010
സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള അവധിക്കാല ഐ.ടി.പരിശീലനം ആരംഭിച്ചു
കുട്ടികോഡിനേറ്റര്‍മാര്‍ ഹാര്‍ഡ് വെയര്‍ പരിശീലനത്തില്‍ |
Saturday, November 20, 2010
ഏകദിന ക്യാമ്പ്
സീഡ് പ്രോഗ്രാം,ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ജി.ചന്ദ്രലേഖ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സദാനന്ദപുരം സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി കൂടിയായ റിസര്‍ച്ച് അസൗഷിയേറ്റ് ശ്രീമതി ജി.സുധ പരിസ്ഥിതിയും മലിനീകരണവും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് അംഗങ്ങളായ തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത്.ഉച്ചഭക്ഷണവും ലഘുഭക്ഷണവുംചായയും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഏര്‍പ്പാടാക്കിയിരുന്നു.ഉച്ചഭക്ഷണത്തിനു ശേഷം ഫിലിം പ്രദര്‍ശനം നടന്നു.പെരിയാര്‍ ടൈഗര്‍ റിസര്‍വിനെക്കുറിച്ചുള്ള ഡോക്കുമെന്ററി,ഭൂമിക്കൊരു ചരമഗീതം എന്ന ഓ.എന്‍.വി.കുറുപ്പിന്റെ കവിതയെ ആധാരമാക്കിയുള്ള ഡോക്കുമെന്ററി എന്നിവ പ്രദര്‍ശിപ്പിച്ചു.മണിയോടെ ക്യാമ്പ് സമാപിച്ചു.കുട്ടികള്‍ അത്യന്തം സന്തുഷ്ടരായിരുന്നു.തുടര്‍പ്രവര്‍ത്തനമായി ക്യാമ്പിന്റ അനുഭവക്കുറിപ്പ് വ്യക്തിഗതമായി തയ്യാറാക്കി വരാന്‍ തീരുമാനിച്ച് ക്യാമ്പ് പിരിഞ്ഞു.
സീസണ്‍വാച്ച് ഉദ്ഘാടനം
മാതൃഭൂമി സീഡ്,ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററിസ്കൂളില്‍ സീസണ്‍വാച്ച് പ്രവര്‍ത്തനം ആരംഭിച്ചു.പൂക്കളെയും പഴങ്ങളെയും,ഇലകളെയും നിരീക്ഷിക്കുന്ന ദേശീയതലത്തിലുള്ള ഒരു പ്രവര്‍ത്തനമാണിത്.ഹെഡ്മിസ്ട്രസ് ശ്രീമതി ജി.ചന്ദ്രലേഖ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.രവീന്ദ്രന്‍ നായര്‍ സ്കൂള്‍ തല സീസണ്‍വാച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.ഹരിതം എക്കോ-ബയോഡൈവേഴ്സിറ്റി ക്ലബ്ബ് അംഗങ്ങളായ തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളാണ് ഈ പ്രവര്‍ത്തനം നയിക്കുക.ഇവര്‍ക്ക് സീഡ് കണ്‍വീനര്‍ ശ്രീ സോമശേഖരന്‍ പരിശീലനം നല്കി.
Subscribe to:
Posts (Atom)