Thursday, November 1, 2012
Tuesday, October 30, 2012
സര്‍ഗ്ഗവേദി - 2012
വിദ്യാരംഗം കലാസാഹിത്യ വേദി
ഏകദിന ശില്പശാല - സര്‍ഗ്ഗവേദി 2012വിദ്യാരംഗം എഴുത്തുകൂട്ടത്തിന്റെയും വായനക്കൂട്ടത്തിന്റെയും
ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യ ശില്പശാല - സര്‍ഗ്ഗവേദി 2012 -
സദാനന്ദപുരം സ്കളിലെ കുട്ടികള്‍ക്കു് നല്ലൊരനുഭവമായി....
![]() | |
| ശില്പശാലയില് രൂപംകൊണ്ട പതിപ്പു് |
രാവിലെ 10.30നു് ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ശ്രീ.പീറ്റര്‍ സാമുവല്‍ സര്‍ഗ്ഗവേദി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു് വിദ്യാരംഗം കണ്‍വീനര്‍ ശ്രീ.രാജു ശില്പശാലയില് ക്ലാസ്സ് കൈകാര്യം ചെയ്തു.
നൂറോളം കുട്ടികള്‍ക്കു് സര്‍ഗ്ഗവേദിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.
കഥയും കവിതയും ചിത്രരചനയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രക്രിയാബന്ധിതമായ
ഒരു ക്ലാസ്സായിരുന്നു ഒരുദിവസം നീണ്ടുനിന്ന സര്‍ഗ്ഗവേദി!
Friday, October 19, 2012
Thursday, October 18, 2012
പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
ഇതു് സദാനന്ദപുരം സ്കൂളിനു് അവിസ്മരണീയ ദിനം!
പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം!!
പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം!!
Thursday, October 11, 2012
Friday, October 5, 2012
SCHOOL SPORTS MEET 2012-2013
സ്കൂള്‍ കായികോത്സവം 2012-2013
ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള
കുട്ടികളുടെ കായിതശേഷിയുടെ മാറ്റുരയ്ക്കല്‍!
എല്ലാ കുട്ടികളെയും നാലു ഹൗസ് ആക്കിക്കൊണ്ടായിരുന്നു
മത്സരങ്ങളെല്ലാം നടന്നതു്.
ഓരോ ഹൗസിനും മേല്‍നോട്ടം വഹിക്കുവാന്‍ മിടുക്കരായ അദ്ധ്യാപകരും.
ട്രാക്കുകളില്‍ ആവേശത്തിന്റെയും ആര്‍പ്പുവിളികളുടെയും അലയൊലികള്‍...!
FASTEST OF
Thursday, October 4, 2012
Monday, October 1, 2012
സ്കൂള്‍ പാര്‍ലമെന്റ് 2012-2013
ജനാധിപത്യ ബോധത്തിന്റെ
നല്ല പാഠങ്ങള്‍ പകരുന്ന പ്രക്രിയയാണു്
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു്.
സദാനന്ദപുരം സ്കൂളില്‍ മാതൃകാപരമായിത്തന്നെ
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായി.
ഈ അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍ ചെയര്‍മാനായി
- ലെ അനന്ദു തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയര്‍ പേഴ്സണ്‍ -
നല്ല പാഠങ്ങള്‍ പകരുന്ന പ്രക്രിയയാണു്
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു്.
സദാനന്ദപുരം സ്കൂളില്‍ മാതൃകാപരമായിത്തന്നെ
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായി.
ഈ അദ്ധ്യയനവര്‍ഷത്തെ സ്കൂള്‍ ചെയര്‍മാനായി
- ലെ അനന്ദു തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയര്‍ പേഴ്സണ്‍ -
Friday, September 28, 2012
Saturday, September 22, 2012
FREE SOFTWARE DAY
അറിവ് തലമുറകളില്‍ നിന്നു് തലമുറകളിലേക്ക്
പകര്‍ന്നു കിട്ടിയതാണു് നമ്മളിന്നു കാണുന്ന പുരോഗതികളെല്ലാം.
അറിവിന്റെ കുത്തകവല്കരണത്തിനെതിരെ,
വിജ്ഞാനത്തിന്റെ സ്വകാര്യവല്കരണത്തിനെതിരെ
മാനവരാശിയെ ഒരുമിപ്പിക്കുവനാണു് സ്വതന്ത്ര സോപ്റ്റ് വെയര്‍
എന്നൊരാശയം രൂപം കൊണ്ടതു്.
കേരള ഗവണ്മെന്റിന്റെ പഠനപദ്ധതികളെല്ലാം ഫ്രീ സോപ്റ്റുവെയറിലാണു്.
സെപ്തംബര്‍ 15 നമ്മള് FREE SOFTWARE DAY ആയി ആചരിക്കുന്നു...
പകര്‍ന്നു കിട്ടിയതാണു് നമ്മളിന്നു കാണുന്ന പുരോഗതികളെല്ലാം.
അറിവിന്റെ കുത്തകവല്കരണത്തിനെതിരെ,
വിജ്ഞാനത്തിന്റെ സ്വകാര്യവല്കരണത്തിനെതിരെ
മാനവരാശിയെ ഒരുമിപ്പിക്കുവനാണു് സ്വതന്ത്ര സോപ്റ്റ് വെയര്‍
എന്നൊരാശയം രൂപം കൊണ്ടതു്.
കേരള ഗവണ്മെന്റിന്റെ പഠനപദ്ധതികളെല്ലാം ഫ്രീ സോപ്റ്റുവെയറിലാണു്.
സെപ്തംബര്‍ 15 നമ്മള് FREE SOFTWARE DAY ആയി ആചരിക്കുന്നു...
Monday, September 10, 2012
Wednesday, September 5, 2012
അദ്ധ്യാപകദിനം
"ഗുരുര്‍ ബ്രഹ്മഃ ഗുരുര്‍ വിഷ്ണുഃ
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുര്‍ സാക്ഷാത് പരബ്രഹ്മ
തസ്മൈഃ ശ്രീ ഗുരവേ നമഃ"
ഇന്ന് സെപ്തംബര്‍ 5
അദ്ധ്യാപകദിനം. അറിവിന്റെ നിറകതിര്‍ ചൊരിയുന്ന ആചാര്യപരമ്പരയെ
ആദരിക്കുവാനും പ്രത്യേകം ഒരു ദിവസം!
Saturday, August 25, 2012
ഓണാഘോഷം - 2012
വീണ്ടുമൊരോണത്തിന്റെ പൂപ്പൊലിയുയരുകയാണു്.
സദാനന്ദപുരം സ്കൂള്‍ ഓണാഘോഷത്തിമിര്‍പ്പില്‍...!
ഓണത്തിന്റെ സൗന്ദര്യമത്രയും പകര്‍ത്തിവച്ച പൂക്കളങ്ങള്‍...!
ഓരോ ക്ലാസ്സിനും ഓരോ പൂക്കളം.
എല്ലാവരം മത്സരത്തിന്റെ ആവേശത്തിലാണു്.
അതിനിടയില്‍ ഓണക്കളികളും ഓണപ്പാട്ടുകളും.
ഉച്ചയൂണിനു ശേഷം വിദ്യാരംഗം ഫിലിം ക്ലബ്ബ്
അണിയിച്ചൊരുക്കിയ നയനോത്സവം...!
കാഴ്ച - 2012
ചലച്ചിത്രോത്സവം...!കാഴ്ച - 2012 (ഫിലിം ഫെസ്റ്റിവല്‍)
ഇത്തവണ സദാനന്ദപുരം സ്കൂളിനു്
ഓണാഘോഷം ഒരുത്സവം തന്നെ!
ഓണത്തോടനുബന്ധിച്ച് വിദ്യാരംഗം ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന
രണ്ടു ദിവസത്തെ ചലച്ചിത്രോത്സവം!
ആഗസ്റ്റ് 24, 25 തീയതികളില്‍....
ഓണാഘോഷം ഒരുത്സവം തന്നെ!
ഓണത്തോടനുബന്ധിച്ച് വിദ്യാരംഗം ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന
രണ്ടു ദിവസത്തെ ചലച്ചിത്രോത്സവം!
ആഗസ്റ്റ് 24, 25 തീയതികളില്‍....
Friday, August 24, 2012
Subscribe to:
Posts (Atom)






