Wednesday, September 24, 2014

അഭിമാനം ചൊവ്വാഗ്രഹത്തോളം...

ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണം മംഗള്‍യാന്റെ വിജയത്തില്‍ സദാനന്ദപുരം ഗവ.ഹയര്‍സെക്കന്ററിസ്കൂള്‍ പ്രത്യേക അസംബ്ലി നടത്തി സ്ക്കൂളിലെ കുട്ടികള്‍ക്ക് മിഠായി നല്‍കി ആഹ് ളാദം പങ്കിടുന്നു...

Saturday, September 20, 2014

ഓസോണ്‍ സംരക്ഷണബോധല്കരണ വാരാചരണം


സദാനന്ദപുരം : സദാനന്ദപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ സീഡ് ക്ലബ്ബിന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവന്ന ഓസോണ്‍ ബോധല്കരണ വാരാചരണം സമാപിച്ചു. ഈ വര്‍ഷത്തെ ഓസോണ്‍ദിന സന്ദേശമായ ' ഓസോണ്‍ സംരക്ഷണം - ദൗത്യം അസാനിക്കുന്നില്ല' എന്ന വിഷയുമായി ബന്ധപ്പെട്ട് ഓസോണ്‍ സംരക്ഷണ ബോധല്കരണ റാലി,ക്വിസ്സ് മത്സരം,പോസ്റ്റര്‍ രചനാമത്സരം,ഡോക്കുമെന്ററി പ്രദര്‍ശനം എന്നിവ നടന്നു.സമാപനസമ്മേളനവും സെമിനാറും സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഹെല്‍ത്ത് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.എം.കെ.പി.റോയി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ വക്താക്കളായി മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു.ഹെഡ്മിസ്ട്രസ്സ് ജി.ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു.എസ്.എം.സി.ചെയര്‍മാന്‍ കെ.കുഞ്ഞിക്കുട്ടന്‍,സീഡ് കോ-ഓഡിനേറ്റര്‍ ജി.സോമശേഖരന്‍,സീഡ് സ്റ്റുഡന്റ് കണ്‍വീനര്‍ രമ്യ കൃഷ്ണന്‍ എന്നിര്‍ പ്രസംഗിച്ചു. ഓസോണ്‍ സംരക്ഷണ പ്രതിജ്ഞയ്ക്ക് ജലശ്രീ ക്ലബ്ബ് കണ്‍വീനര്‍ കെ..രാജുക്കുട്ടി നേതൃത്വം നല്കി



Friday, June 6, 2014

PRAVESANOTHSAVAM 2014

പുതിയ പ്രതീക്ഷകളും ആവേശവുമായി വീണ്ടും ഒരു അദ്ധ്യയനവര്‍ഷം ആരംഭിക്കുകയായി...! 2014 ജൂണ്‍ 2 തിങ്കളാഴ്ച്ച. കുട്ടികളെത്തും മുമ്പേ അവരെ വരവേല്ക്കാന്‍ മഴയെത്തി! കഴുകി ശുദ്ധീകരിക്കപ്പെട്ട വഴിത്താരകളിലൂടെ സദാനന്ദപുരത്തിന്റെ വിദ്യാലയാങ്കണത്തിലേക്കു് കുട്ടികളും രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും എത്തുകയായി... ഇന്നു് പ്രവേശനോത്സവം!