2013 ഡിസംബര്‍ 20 വെള്ളിയാഴ്ച സദാനന്ദപുരം സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു.ദൈവം മനുഷ്യനായി പിറന്നതിന്റെ മഹത്ത്വം ഉദ്ഘോഷിച്ചുകൊണ്ടു് കുട്ടികള്‍ക്കു് പരീക്ഷകള്‍ക്കു പിന്നാലെ ഒരാഘോഷവേള...!സ്കൂള്‍ ഹെഡു്മിസ്ട്രസ്സ് ശ്രീമതി. ജി.ചന്ദ്രലേഖ,പി.ടി.എ. പ്രസിഡന്റ് ശ്രീ.എ.രവീന്ദ്രന്‍നായര്‍, എസ്.എം.സി.ചെയര്‍മാന്‍ ശ്രീ. കുഞ്ഞുക്കുട്ടന്‍ എന്നിവര്‍ കുട്ടികള്‍ക്കു് ക്രിസ്തുമസ് സന്ദേശവും പുതുവത്സരാശംസകളും നേര്‍ന്നു...!
എല്ലാവര്‍ക്കും ക്രിസ്മസ് കേക്കിന്റെ മധുരവും നല്കി. തുടര്‍ന്നു് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.