Tuesday, October 29, 2013

കായികോത്സവം 2013-2014

സദാനന്ദപുരം സ്കൂളിന്റെ 2013-2014 വര്‍ഷത്തെ
കായികമാമാങ്കം ഒക്ടോബര്‍ 23,24 തീയതികളിലായി നടന്നു.
എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.
എന്നിങ്ങനെ എല്ലാവിഭാഗം കുട്ടികള്‍ക്കും അവരുടെ കഴിവിന്റെ മാറ്റുരയ്ക്കാനുള്ള
ഏറ്റവും നല്ല വേദിയായി കായികോത്സവം മാറി.

ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയവരെ ഉപജില്ലാ കായികമേളയ്ക്കു്
അയയ്ക്കുവാനും തീരുമാനമായി.




Wednesday, October 23, 2013

സദാനന്ദപുരം സ്കൂളില്‍ സീഡിനും പരിസ്ഥതി ക്ലബ്ബിനും ഡിജിറ്റില്‍ മുഖം


 സദാനന്ദപുരം സ്‌കൂളിലെ പരിസ്ഥിതിപ്രവര്‍ത്തനങ്ങളും സീഡ് പ്രവര്‍ത്തനങ്ങളും ഇനി ബ്ലോഗില്‍കാണാം.മഴ എന്നു പേരിട്ടിരിക്കുന്ന ബ്ലോഗ് സ്‌കൂളിലെ പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ ലോകസമക്ഷം എത്തിക്കും. പരിസ്ഥിതി ക്ലബും സീഡ് ക്ലബും കൈകോര്‍ത്താണ് ബ്ലോഗ് തയ്യാറാക്കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ലില്ലിക്കുട്ടി ബ്ലോഗ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ബയോ ഡൈവേഴ്‌സിറ്റി, നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, എനര്‍ജി, വാട്ടര്‍ പോര്‍ട്ടലുകള്‍ തുടങ്ങി പതിന്നാലോളം പരിസ്ഥിതി വെബ്‌സൈറ്റുകളിലേക്ക് ബ്ലോഗിലൂടെ ബന്ധപ്പെടാം. സര്‍ക്കാര്‍ തലത്തിലുള്ള പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതിനൊപ്പം പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ വിവരശേഖരണവും ബ്ലോഗിലുണ്ടാകും. www. jalasree. blogspot. in എന്നതാണ് വിലാസം. പ്രഥമാധ്യാപിക ജി.ചന്ദ്രലേഖയുടെ അധ്യക്ഷതയില്‍ പി.ടി.. പ്രസിഡന്റ് എ.രവീന്ദ്രന്‍ നായര്‍, എസ്.എം.സി. ചെയര്‍മാന്‍ കെ.കുഞ്ഞിക്കുട്ടന്‍, കെ..രാജുക്കുട്ടി, പീറ്റര്‍ ശാമുവേല്‍, കെ.ചന്ദ്രഭാനു, എസ്.രാജു, എം.മണിലാല്‍, കെ.എസ്.ഹരിജ, ആര്‍.എം.ലക്ഷ്മിദേവി, പി.ജി.തങ്കമ്മ, സൂസന്‍ ഡാനിയേല്‍, എസ്.എം.പ്രതാപ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.സോമശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, October 9, 2013

സേവനദിനം

ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടന്നത് ഇന്നാണ്.വിവിധ ക്ലബ്ബുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സ്കൂളും പരിസരവും കുട്ടികള്‍ മാലിന്യ വിമുക്തമാക്കി. ലോക തപാല്‍ ദിനവും കൂടിയായിരുന്ന ആ ദിവസം നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ഹാളില്‍ സ്റ്റാമ്പ് പ്രദര്‍ശനവും ഒരുക്കിയിരുന്നു.കുട്ടികള്‍ക്കായി പായസവും ഒരുക്കിയിരുന്നു
പരിസരശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ
തൊഴിലിന്റെ മഹത്വമറിഞ്ഞുകൊണ്ടു്,
സേവനത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ചുകൊണ്ടു്,
സദാനന്ദപുരം സ്കൂളിലെ സേവനദിനാഘോഷം...
മുന്നില്‍ നിന്ന് നയിക്കാന്‍......

Tuesday, October 8, 2013

വന്യജീവിവാരാഘോഷം - പെയിന്റിംഗ് മത്സരം

വന്യജിവിവാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.
8.10.2013 തിങ്കളാഴ്ച രാവിലെ 11.30നു് സ്കൂള്‍
സെമിനാര്‍ ഹാളില്‍ വച്ചു നടന്ന മത്സരത്തില്‍ നാല്പതോളം വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു.
എല്‍.പി., യു.പി., എച്ച്.എസ്.  എന്നിങ്ങനെ മൂന്നു വിഭാഗമായിട്ടാണു്
മത്സരങ്ങള്‍ നടന്നതു്.

ഹരിതം 2013

ഓസോണ്‍ ദിനാഘോഷത്തിന്റെ ഭാഗമായി
സദാനന്ദപുരം സ്കൂളില്‍ 2013 ഒക്ടോബര്‍ 5നു് 
വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.
പരിസ്ഥിതിയുടെ സംരക്ഷണവും ഭാവിയുടെ ഊര്‍ജ്ജവും
ചര്‍ച്ചചെയ്യുന്ന സെമിനാര്‍ രാവിലെ ഒമ്പതു മണിക്കു് 
സ്കൂള്‍ സെമിനാര്‍ ഹാളില്‍ നടന്നു.
ഉദ്ഘാടനം
അംഗങ്ങള്‍
ക്ലാസ്സ്
വെബു്സൈറ്റ് ഉദ്ഘാടനം

Thursday, October 3, 2013

ഗാന്ധിജയന്തി

2013 ഒക്ടോബര്‍ 2
മഹാത്മജിയുടെ ജന്മദിനം
സദാനന്ദപുരം സ്കൂളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിനു് സമാരംഭം കുറിച്ചു.
രാവിലെ പത്തു മണിക്കു് ഗാന്ധിജിയുടെ പ്രതിമയില്‍ എസ്.എം.സി.യുടെ
ചെയര്‍മാന്‍ ശ്രീമാന്‍ കുഞ്ഞിക്കുട്ടന്‍ പുഷ്പഹാരമണിയിച്ചതോടെ ആഘോഷങ്ങള്‍ക്കു് തുടക്കമായി.
ഹാരാര്‍പ്പണം - ശ്രീ.കുഞ്ഞിക്കുട്ടന്‍



വന്ദേമാതരം

സ്വാഗതം - ശ്രീമതി. ചന്ദ്രലേഖ


ഗാന്ധിസന്ദേശം - ശ്രീ.കുഞ്ഞിക്കുട്ടന്‍
ഗാന്ധിജിയുടെ ആത്മകഥാവായന - ലക്ഷ്മി ബാലചന്ദ്രന്‍

ജീവചരിത്രത്തിലൂടെ - രഞ്ജു എസ്.പണിക്കര്‍

പൊലി - 2013

2013ലെ ഓണാഘോഷം
പൊലി - 2013
രാവിലെ പൂക്കളമിടീല്‍ മത്സരത്തോടെ സമാരംഭിച്ചു.