സദാനന്ദപുരം സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍
പരിസ്ഥിതി കൂട്ടായ്മയും ജലസംരക്ഷണ സെമിനാറും നടന്നു.
സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍
ഡോ.എം.കെ.പി.റോയി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പുതിയൊരു ജല സസ്കാരം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത
അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉപരിതല - ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ മലിനമാകാതെ
സൂക്ഷിക്കേണ്ടതു് ഈ തലമുറയുടെ ഉത്തരവാദിത്തമാണെന്നും
കിണറുകളും കുളങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതു്
നമ്മുടെ കടമയാണെന്നും ഡോ.റോയി എടുത്തു പറഞ്ഞു.
ചടങ്ങില്‍ പ്രഥമാധ്യാപിക ജി.ചന്ദ്രലേഖ ആദ്ധ്യക്ഷം വഹിച്ചു.
പി.ടി.എ.പ്രസിഡന്റ് എ.രവീന്ദ്രന്‍ നായര്‍ സന്ദേശം അവതരിപ്പിച്ചു.
കെ.ഒ.രാജുക്കുട്ടി, കെ.കുഞ്ഞിക്കുട്ടന്‍, ഷാജി ചെമ്പകശ്ശേരി,
സീഡ് കോഡിനേറ്റര്‍ ജി.സോമശേഖരന്‍, ജി.ശ്രീധരന്‍ പിള്ള
എന്നിവര്‍ പ്രസംഗിച്ചു.