Wednesday, July 24, 2013

മൊയ്തൂക്കയും നന്മയുടെ പൂക്കളും

തികച്ചും വേറിട്ട ഒരനുഭവവുമായി
സദാനന്ദപുരത്തിന്റെ അങ്കണത്തിലേക്കു്
ഒരു നാടകവണ്ടി....
മൊയ്തൂക്കയും നന്മയുടെ പൂക്കളും-
ഒറ്റയാള്‍ നാടകം!
കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി എന്ന കലാകാരന്റെ കലാവിസ്മയം!
സമകാലികമായ ഒട്ടനവധി പ്രശ്നങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു നല്ല നാടകമായിരുന്നു.
കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാടകാതരണം പുതിയ അനുഭവം തന്നെയായിരുന്നു...

SBT - സേവനം

കൊട്ടാരക്കര SBT യുടെ സന്മനസ്സ്
സദാനന്ദപുരം സ്കൂളിനു് പത്തു് ഫാന്‍
ബാങ്കിന്റെ സാമൂഹികപ്രര്‍ത്തനങ്ങളുടെ യൊരു നേര്‍ സാക്ഷ്യം!
 

കുടിവെള്ളപദ്ധതി - ഉദ്ഘാടനം

സദാനന്ദപുരം സ്കൂളിന്റെ ചിരകാലസ്വപ്നം
സഫലമായി...
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു...
ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ.ഗണേഷു്കുമാറിന്റെ
സഹായഹസ്തം...
എട്ടു ലക്ഷത്തോളം രൂപ ചെലവിട്ടു നിര്‍മ്മിച്ച
സ്വപ്നപദ്ധതി...




Tuesday, July 9, 2013

ആരോഗ്യ ബോധവല്ക്കരണ ക്ലാസ്സ്



തലച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 
ശ്രീമതി.ഗീതയുടെ നേതൃത്വത്തില്‍ രാവിലെ സദാനന്ദപുരം സ്കൂളില്‍ 
ഒരു ബോധവല്ക്കരണ ക്ലാസ്സ് നടന്നു.
ജൂനിയര്‍ ഹെല്‍ത്തു് ഇന്‍സ്പെക്ടര്‍ ശ്രീ.സിബി തോമസ്
ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍ എന്നിവയെപ്പറ്റി 
വിശദീകരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു.

Friday, July 5, 2013

വെളിച്ചം - പ്രകാശനം



വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുഖപത്രം
വെളിച്ചം ജൂണ്‍ ലക്കം പ്രകാശനം ചെയ്തു.