2013 ഡിസംബര്‍ 20 വെള്ളിയാഴ്ച സദാനന്ദപുരം സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു.ദൈവം മനുഷ്യനായി പിറന്നതിന്റെ മഹത്ത്വം ഉദ്ഘോഷിച്ചുകൊണ്ടു് കുട്ടികള്‍ക്കു് പരീക്ഷകള്‍ക്കു പിന്നാലെ ഒരാഘോഷവേള...!സ്കൂള്‍ ഹെഡു്മിസ്ട്രസ്സ് ശ്രീമതി. ജി.ചന്ദ്രലേഖ,പി.ടി.എ. പ്രസിഡന്റ് ശ്രീ.എ.രവീന്ദ്രന്‍നായര്‍, എസ്.എം.സി.ചെയര്‍മാന്‍ ശ്രീ. കുഞ്ഞുക്കുട്ടന്‍ എന്നിവര്‍ കുട്ടികള്‍ക്കു് ക്രിസ്തുമസ് സന്ദേശവും പുതുവത്സരാശംസകളും നേര്‍ന്നു...!
എല്ലാവര്‍ക്കും ക്രിസ്മസ് കേക്കിന്റെ മധുരവും നല്കി. തുടര്‍ന്നു് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.Monday, December 30, 2013
Tuesday, October 29, 2013
കായികോത്സവം 2013-2014
സദാനന്ദപുരം സ്കൂളിന്റെ 2013-2014 വര്‍ഷത്തെ
കായികമാമാങ്കം ഒക്ടോബര്‍ 23,24 തീയതികളിലായി നടന്നു.
എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.
എന്നിങ്ങനെ എല്ലാവിഭാഗം കുട്ടികള്‍ക്കും അവരുടെ കഴിവിന്റെ മാറ്റുരയ്ക്കാനുള്ള
ഏറ്റവും നല്ല വേദിയായി കായികോത്സവം മാറി.
ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയവരെ ഉപജില്ലാ കായികമേളയ്ക്കു്
അയയ്ക്കുവാനും തീരുമാനമായി.
കായികമാമാങ്കം ഒക്ടോബര്‍ 23,24 തീയതികളിലായി നടന്നു.
എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.
എന്നിങ്ങനെ എല്ലാവിഭാഗം കുട്ടികള്‍ക്കും അവരുടെ കഴിവിന്റെ മാറ്റുരയ്ക്കാനുള്ള
ഏറ്റവും നല്ല വേദിയായി കായികോത്സവം മാറി.
ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയവരെ ഉപജില്ലാ കായികമേളയ്ക്കു്
അയയ്ക്കുവാനും തീരുമാനമായി.
Wednesday, October 23, 2013
സദാനന്ദപുരം സ്കൂളില്‍ സീഡിനും പരിസ്ഥതി ക്ലബ്ബിനും ഡിജിറ്റില്‍ മുഖം
സദാനന്ദപുരം
സ്‌കൂളിലെ പരിസ്ഥിതിപ്രവര്‍ത്തനങ്ങളും
സീഡ് പ്രവര്‍ത്തനങ്ങളും ഇനി
ബ്ലോഗില്‍കാണാം.മഴ
എന്നു പേരിട്ടിരിക്കുന്ന
ബ്ലോഗ് സ്‌കൂളിലെ
പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ
ലോകസമക്ഷം എത്തിക്കും.
പരിസ്ഥിതി ക്ലബും
സീഡ് ക്ലബും കൈകോര്‍ത്താണ്
ബ്ലോഗ് തയ്യാറാക്കിയത്.
സ്‌കൂളില്‍ നടന്ന
ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ കെ.ലില്ലിക്കുട്ടി
ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയം, ബയോ
ഡൈവേഴ്‌സിറ്റി,
നേച്ചര്‍ കണ്‍സര്‍വേഷന്‍
ഫൗണ്ടേഷന്‍, എനര്‍ജി,
വാട്ടര്‍ പോര്‍ട്ടലുകള്‍
തുടങ്ങി പതിന്നാലോളം പരിസ്ഥിതി
വെബ്‌സൈറ്റുകളിലേക്ക്
ബ്ലോഗിലൂടെ ബന്ധപ്പെടാം.
സര്‍ക്കാര്‍
തലത്തിലുള്ള പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ
കുറിച്ച് അറിയുന്നതിനൊപ്പം
പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ടവരുടെ വിവരശേഖരണവും
ബ്ലോഗിലുണ്ടാകും.
www. jalasree. blogspot. in എന്നതാണ്
വിലാസം. പ്രഥമാധ്യാപിക
ജി.ചന്ദ്രലേഖയുടെ
അധ്യക്ഷതയില്‍ പി.ടി.എ.
പ്രസിഡന്റ്
എ.രവീന്ദ്രന്‍
നായര്‍, എസ്.എം.സി.
ചെയര്‍മാന്‍
കെ.കുഞ്ഞിക്കുട്ടന്‍,
കെ.ഒ.രാജുക്കുട്ടി,
പീറ്റര്‍ ശാമുവേല്‍,
കെ.ചന്ദ്രഭാനു,
എസ്.രാജു,
എം.മണിലാല്‍,
കെ.എസ്.ഹരിജ,
ആര്‍.എം.ലക്ഷ്മിദേവി,
പി.ജി.തങ്കമ്മ,
സൂസന്‍ ഡാനിയേല്‍,
എസ്.എം.പ്രതാപ്,
സീഡ് കോ-ഓര്‍ഡിനേറ്റര്‍
ജി.സോമശേഖരന്‍
എന്നിവര്‍ പ്രസംഗിച്ചു.
Wednesday, October 9, 2013
സേവനദിനം
ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടന്നത് ഇന്നാണ്.വിവിധ ക്ലബ്ബുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സ്കൂളും പരിസരവും കുട്ടികള്‍ മാലിന്യ വിമുക്തമാക്കി. ലോക തപാല്‍ ദിനവും കൂടിയായിരുന്ന ആ ദിവസം നല്ല പാഠത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ഹാളില്‍ സ്റ്റാമ്പ് പ്രദര്‍ശനവും ഒരുക്കിയിരുന്നു.കുട്ടികള്‍ക്കായി പായസവും ഒരുക്കിയിരുന്നു
പരിസരശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ
തൊഴിലിന്റെ മഹത്വമറിഞ്ഞുകൊണ്ടു്,
സേവനത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ചുകൊണ്ടു്,
സദാനന്ദപുരം സ്കൂളിലെ സേവനദിനാഘോഷം...
മുന്നില്‍ നിന്ന് നയിക്കാന്‍...... |
Tuesday, October 8, 2013
വന്യജീവിവാരാഘോഷം - പെയിന്റിംഗ് മത്സരം
വന്യജിവിവാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.
8.10.2013 തിങ്കളാഴ്ച രാവിലെ 11.30നു് സ്കൂള്‍
സെമിനാര്‍ ഹാളില്‍ വച്ചു നടന്ന മത്സരത്തില്‍ നാല്പതോളം വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു.
എല്‍.പി., യു.പി., എച്ച്.എസ്. എന്നിങ്ങനെ മൂന്നു വിഭാഗമായിട്ടാണു്
മത്സരങ്ങള്‍ നടന്നതു്.
കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.
8.10.2013 തിങ്കളാഴ്ച രാവിലെ 11.30നു് സ്കൂള്‍
സെമിനാര്‍ ഹാളില്‍ വച്ചു നടന്ന മത്സരത്തില്‍ നാല്പതോളം വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു.
എല്‍.പി., യു.പി., എച്ച്.എസ്. എന്നിങ്ങനെ മൂന്നു വിഭാഗമായിട്ടാണു്
മത്സരങ്ങള്‍ നടന്നതു്.
Thursday, October 3, 2013
ഗാന്ധിജയന്തി
2013 ഒക്ടോബര്‍ 2
മഹാത്മജിയുടെ ജന്മദിനം
സദാനന്ദപുരം സ്കൂളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിനു് സമാരംഭം കുറിച്ചു.
രാവിലെ പത്തു മണിക്കു് ഗാന്ധിജിയുടെ പ്രതിമയില്‍ എസ്.എം.സി.യുടെ
ചെയര്‍മാന്‍ ശ്രീമാന്‍ കുഞ്ഞിക്കുട്ടന്‍ പുഷ്പഹാരമണിയിച്ചതോടെ ആഘോഷങ്ങള്‍ക്കു് തുടക്കമായി.
ഹാരാര്‍പ്പണം - ശ്രീ.കുഞ്ഞിക്കുട്ടന്‍ |
വന്ദേമാതരം |
സ്വാഗതം - ശ്രീമതി. ചന്ദ്രലേഖ |
ഗാന്ധിസന്ദേശം - ശ്രീ.കുഞ്ഞിക്കുട്ടന്‍ |
ഗാന്ധിജിയുടെ ആത്മകഥാവായന - ലക്ഷ്മി ബാലചന്ദ്രന്‍ |
ജീവചരിത്രത്തിലൂടെ - രഞ്ജു എസ്.പണിക്കര്‍ |
Thursday, September 12, 2013
സെമിനാര്‍ - ജലവര്‍ഷം
സദാനന്ദപുരം സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍
പരിസ്ഥിതി കൂട്ടായ്മയും ജലസംരക്ഷണ സെമിനാറും നടന്നു.
സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍
ഡോ.എം.കെ.പി.റോയി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പുതിയൊരു ജല സസ്കാരം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത
അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉപരിതല - ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ മലിനമാകാതെ
സൂക്ഷിക്കേണ്ടതു് ഈ തലമുറയുടെ ഉത്തരവാദിത്തമാണെന്നും
കിണറുകളും കുളങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതു്
നമ്മുടെ കടമയാണെന്നും ഡോ.റോയി എടുത്തു പറഞ്ഞു.
ചടങ്ങില്‍ പ്രഥമാധ്യാപിക ജി.ചന്ദ്രലേഖ ആദ്ധ്യക്ഷം വഹിച്ചു.
പി.ടി.എ.പ്രസിഡന്റ് എ.രവീന്ദ്രന്‍ നായര്‍ സന്ദേശം അവതരിപ്പിച്ചു.
കെ.ഒ.രാജുക്കുട്ടി, കെ.കുഞ്ഞിക്കുട്ടന്‍, ഷാജി ചെമ്പകശ്ശേരി,
സീഡ് കോഡിനേറ്റര്‍ ജി.സോമശേഖരന്‍, ജി.ശ്രീധരന്‍ പിള്ള
എന്നിവര്‍ പ്രസംഗിച്ചു.
Entrepreneurship day
ഇന്നു് സെപ്തംബര്‍ 12
കേരള ഗവണ്മെന്റു് സംരംഭകത്വദിനമായി ആചരിക്കുന്നു.
ഗൂഗിളിന്റെ യൂട്യൂബിലൂടെ
കേരളത്തിലെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളോടും
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കു്
രൂപം നല്കുകയാണു്.
കേരള ഗവണ്മെന്റു് സംരംഭകത്വദിനമായി ആചരിക്കുന്നു.
ഗൂഗിളിന്റെ യൂട്യൂബിലൂടെ
കേരളത്തിലെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളോടും
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കു്
രൂപം നല്കുകയാണു്.
ഉദ്ഘാടനം |
മുഖ്യമന്ത്രി സംസാരിക്കുന്നു |
വ്യവസായ വകുപ്പു മന്ത്രി |
Monday, September 2, 2013
Monday, August 5, 2013
പരിസ്ഥിതി ബോധവല്ക്കരണം
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സദാനന്ദപുരം സ്കൂളില്‍
ഒരു ബോധവല്ക്കരണക്ലാസ്സ് നടന്നു.
ഒരു ബോധവല്ക്കരണക്ലാസ്സ് നടന്നു.
Wednesday, July 24, 2013
മൊയ്തൂക്കയും നന്മയുടെ പൂക്കളും
തികച്ചും വേറിട്ട ഒരനുഭവവുമായി
സദാനന്ദപുരത്തിന്റെ അങ്കണത്തിലേക്കു്
ഒരു നാടകവണ്ടി....
മൊയ്തൂക്കയും നന്മയുടെ പൂക്കളും-
ഒറ്റയാള്‍ നാടകം!
കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി എന്ന കലാകാരന്റെ കലാവിസ്മയം!
സമകാലികമായ ഒട്ടനവധി പ്രശ്നങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു നല്ല നാടകമായിരുന്നു.
കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാടകാതരണം പുതിയ അനുഭവം തന്നെയായിരുന്നു...
സദാനന്ദപുരത്തിന്റെ അങ്കണത്തിലേക്കു്
ഒരു നാടകവണ്ടി....
മൊയ്തൂക്കയും നന്മയുടെ പൂക്കളും-
ഒറ്റയാള്‍ നാടകം!
കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി എന്ന കലാകാരന്റെ കലാവിസ്മയം!
സമകാലികമായ ഒട്ടനവധി പ്രശ്നങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു നല്ല നാടകമായിരുന്നു.
കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാടകാതരണം പുതിയ അനുഭവം തന്നെയായിരുന്നു...
Tuesday, July 9, 2013
ആരോഗ്യ ബോധവല്ക്കരണ ക്ലാസ്സ്
തലച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ശ്രീമതി.ഗീതയുടെ നേതൃത്വത്തില്‍ രാവിലെ സദാനന്ദപുരം സ്കൂളില്‍
ഒരു ബോധവല്ക്കരണ ക്ലാസ്സ് നടന്നു.
ജൂനിയര്‍ ഹെല്‍ത്തു് ഇന്‍സ്പെക്ടര്‍ ശ്രീ.സിബി തോമസ്
ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍ എന്നിവയെപ്പറ്റി
വിശദീകരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു.Friday, July 5, 2013
Thursday, June 20, 2013
വായനവാരം മത്സരങ്ങള്‍
വിദ്യാരംഗം വായനോത്സവം
വായന ഒരുത്സവമാക്കിക്കൊണ്ടു്, സദാനന്ദപുരം സ്കൂളില്‍ ഒരാഴ്ചത്തെ
വിവിധ മത്സരങ്ങള്‍ക്കാണു് വിദ്യാരംഗം നേതൃത്വം നല്കുന്നതു്.
എല്‍.പി.മുതല്‍ ഹൈസ്കൂള്‍ വരെയുള്ള എല്ലാ കുട്ടികള്‍ക്കും മാറ്റുരയ്ക്കാന്‍
കഴിയുന്ന മത്സരങ്ങള്‍..........
Wednesday, June 19, 2013
Subscribe to:
Posts (Atom)