Saturday, August 25, 2012

ഓണാഘോഷം - 2012


വീണ്ടുമൊരോണത്തിന്റെ പൂപ്പൊലിയുയരുകയാണു്.
സദാനന്ദപുരം സ്കൂള്‍ ഓണാഘോഷത്തിമിര്‍പ്പില്‍...!
ഓണത്തിന്റെ സൗന്ദര്യമത്രയും പകര്‍ത്തിവച്ച പൂക്കളങ്ങള്‍...!
ഓരോ ക്ലാസ്സിനും ഓരോ പൂക്കളം.
എല്ലാവരം മത്സരത്തിന്റെ ആവേശത്തിലാണു്.
അതിനിടയില്‍ ഓണക്കളികളും ഓണപ്പാട്ടുകളും. 
ഉച്ചയൂണിനു ശേഷം വിദ്യാരംഗം ഫിലിം ക്ലബ്ബ്
അണിയിച്ചൊരുക്കിയ നയനോത്സവം...!
 കാഴ്ച - 2012 
ചലച്ചിത്രോത്സവം...!


കാഴ്ച - 2012 (ഫിലിം ഫെസ്റ്റിവല്‍)

ഇത്തവണ സദാനന്ദപുരം സ്കൂളിനു് 
ഓണാഘോഷം ഒരുത്സവം തന്നെ!
ഓണത്തോടനുബന്ധിച്ച് വിദ്യാരംഗം ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന
രണ്ടു ദിവസത്തെ ചലച്ചിത്രോത്സവം! 
ആഗസ്റ്റ് 24, 25 തീയതികളില്‍....

Friday, August 24, 2012

വെളിച്ചം - ഓണപ്പതിപ്പ്

വിദ്യാരംഗത്തിന്റെ മുഖപത്രമായ വെളിച്ചത്തിന്റെ
രണ്ടാം ലക്കം - ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു.
ഓണാഘോഷത്തിന്റെ നിറച്ചാര്‍ത്തില്‍
ഓണപ്പതിപ്പിനും വര്‍ണമേളങ്ങളുടെ നിറപ്പകിട്ടു്...!
പേജു് ഒന്നു്

പേജു് രണ്ടു്

Wednesday, August 15, 2012

സ്വാതന്ത്ര്യദിനാഘോഷം / 'വെളിച്ചം' പ്രകാശനം



മഴയില്‍ കുതിര്‍ന്ന പുലരിയെ സൂര്യരശ്മികള്‍ തുടച്ചുവൃത്തിയാക്കവെ,
സദാനന്ദപുരം സ്കൂളിന്റെ അങ്കണത്തില്‍ പതാകവന്ദനം...!
66 -ാമതു് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. 
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും 
ഒത്തുചേര്‍ന്നൊരാഘോഷം.
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ശ്രീ.രാജ്മോഹന്‍ പതാകയുയര്‍ത്തി.
എല്ലാവരും ചേര്‍ന്നു് വന്ദേ മാതരം ആലപിച്ചു.
സ്റ്റാഫ് സെക്രട്ടറി ഫ്ലാഗ് സല്യൂട്ടിനു് നേതൃത്വം നല്കി.
തുടര്‍ന്നു് പ്രമുഖരെല്ലാം സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്കി.
വിദ്യാരംഗത്തിന്റെ മുഖപത്രമായ വെളിച്ചത്തിന്റെ പ്രകാശനം 
 പ്രിന്‍സിപ്പാള്‍ നിര്‍വഹിച്ചു. എഡിറ്റര്‍, 10.Bയിലെ സ്വാതി പത്രം ഏറ്റുവാങ്ങി...                                   















Friday, August 10, 2012

PTA പൊതുയോഗം

സദാനന്ദപുരം സ്കൂള്‍ പി.ടി.ഏ. 2012-2013
വാര്‍ഷിക പൊതുയോഗം
ഈശ്വരപ്രാര്‍ഥന 

സ്വാഗതം

അദ്ധ്യക്ഷപ്രസംഗം


റിപ്പോര്‍ട്ടവതാരണം


വരവ്-ചെലവ് കണക്ക്

കണക്ക്-ഹയര്‍സെക്കണ്ടറി




Wednesday, August 8, 2012

കൃഷിപാഠം

സദാനന്ദപുരം സ്കൂളിലെ
പരിസ്ഥിതി ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും
ആഭിമുഖ്യത്തില്‍, സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രത്തിലേക്ക്
  ഒരു പഠനയാത്ര....
 കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരം യൂണിറ്റില്‍ ഒരു പഠന ക്ലാസ്സ്.
പ്രൈമറിയിലെയും ഹൈസ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘമാണു് സന്ദര്‍ശനം നടത്തിയതു്.
കുട്ടികള്‍ക്ക് തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നു....